UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കല്ലട ബസിലെ പീഡനം: സ്വമേധയാ കേസെടുത്ത് വനിതാ കമ്മിഷന്‍

കല്ലട ബസില്‍ തമിഴ്‌നാട് സ്വദേശിയായ യുവതിയെ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. അധ്യക്ഷ എം സി ജോസഫൈന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. കല്ലട ബസ് ഉടമ സുരേഷിനെ കമ്മിഷന്‍ ആസ്ഥാനത്ത് വിളിച്ചു വരുത്തി വിശദീകരണം തേടും.

സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ എന്തെല്ലാം സൗകര്യങ്ങളാണ് കല്ലട ഒരുക്കിയിരിക്കുന്നതെന്ന് പരിശോധിക്കുമെന്നും ജോസഫൈന്‍ അറിയിച്ചു. യാത്രക്കിടെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ പോലും ബസിലെ ജീവനക്കാര്‍ നിര്‍ത്തിക്കൊടുക്കാറില്ലെന്ന് പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും വനിതാ കമ്മിഷന്‍ അന്വേഷിക്കും. യാത്രക്കിടെ ബസ് ജീവനക്കാരന്‍ തന്നെ യുവതി പീഡിപ്പിക്കാന്‍ ശ്രമിച്ചത് ഗൗരവമായ വിഷയമാണ്.

മംഗലാപുരത്ത് നിന്നും കയറിയ യുവതി ഉറക്കത്തിനിടയില്‍ ആരോ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് തിരിച്ചറിഞ്ഞ് ബഹളം വയ്ക്കുകയായിരുന്നു. ബസ് കോഴിക്കോട് എത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് പറഞ്ഞ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ കേസില്‍ അറസ്റ്റിലായ ഡ്രൈവര്‍ ജോണ്‍സന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അന്തര്‍ സംസ്ഥാന ബസുകളില്‍ പലതിന്റെയും രജിസ്ട്രേഷനും പെര്‍മിറ്റും കേരളത്തിന് വെളിയില്‍ നിന്നാണ് എടുത്തിരിക്കുന്നത്. അതുകൊണ്ട് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ സംസ്ഥാനത്തിന് പരിമിതിയുണ്ടെന്ന് ശശീന്ദ്രന്‍ പറഞ്ഞു.

read more:ഇന്ത്യയില്‍ ആദ്യമായി ഐടി സംരംഭത്തിനൊരുങ്ങി ട്രാന്‍സ് യുവതികള്‍; അതും കേരളത്തില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍