UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ എഡിജിപിയുടെ മകള്‍ക്കെതിരെ സാക്ഷി മൊഴി

ഗവാസ്‌കറുടെ പരാതിയില്‍ പറയുന്ന അതേസമയത്ത് അതേസ്ഥലത്ത് വാഹനം നിര്‍ത്തിയതിനും മൊഴി തെളിവാകുന്നു

പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച കേസില്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ക്കെതിരെ സാക്ഷിമൊഴി. പ്രഭാത നടത്തത്തിന് ശേഷം എഡിജിപിയുടെ ഭാര്യയും മകളും സഞ്ചരിച്ച വാഹനം പെട്ടെന്ന് നിര്‍ത്തുന്നത് കണ്ടെന്നും പിന്നീട് റോഡില്‍ ബഹളം കേട്ടെന്നുമാണ് കനകക്കുന്നിലെ ജൂസ് കച്ചവടക്കാരന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കേസില്‍ പോലീസ് കണ്ടെത്തിയിരിക്കുന്ന ഏക സാക്ഷിയാണ് ഇയാള്‍.

മനോരമ ന്യൂസിനോടാണ് ജ്യൂസ് കച്ചവടക്കാരന്‍ വൈശാഖന്റെ വെളിപ്പെടുത്തല്‍. സുദേഷ് കുമാറിന്റെ ഭാര്യയെയും മകളെയും പ്രഭാത നടത്തത്തിനായി കനകക്കുന്നിലെത്തിച്ച് തിരികെ പോകാന്‍ വണ്ടിയില്‍ കയറിയപ്പോള്‍ മര്‍ദ്ദിച്ചെന്നാണ് ഗവാസ്‌കറുടെ പരാതി. അതേസമയം മര്‍ദ്ദിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്ന് വൈശാഖന്‍ പറയുന്നു. എങ്കിലും സംഭവ ദിവസം എഡിജിപിയുടെ ഭാര്യയും മകളും ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നിലെത്തിയെന്ന് സ്ഥിരീകരിക്കുന്നതാണ് വൈശാഖന്റെ മൊഴി.

ഗവാസ്‌കറുടെ പരാതിയില്‍ പറയുന്ന അതേസമയത്ത് അതേസ്ഥലത്ത് വാഹനം നിര്‍ത്തിയതിനും മൊഴി തെളിവാകുന്നുണ്ട്. അതിനാല്‍ തന്നെ വൈശാഖന്റെ മൊഴി എഡിജിപിയുടെ മകള്‍ക്കെതിരാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. എസിപി പ്രതാപന്റെ നേതൃത്വത്തില്‍ പോലീസ് ശേഖരിച്ച ഈ മൊഴിയടങ്ങിയ കേസ് ഡയറി ക്രൈംബ്രാഞ്ചിന് കൈമാറി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക

ഐപിഎസ് മാടമ്പിമാരുടെ വീടുകളില്‍ കയറി നോക്കണം മുഖ്യമന്ത്രി, ഒരുപാട് അടിമകളെ കാണാം

ദാസ്യപ്പണി മാത്രമല്ല ഒന്നരവര്‍ഷത്തിനുള്ളില്‍ നടന്ന 18 പോലീസുകാരുടെ ആത്മഹത്യകളും അന്വേഷിക്കണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍