UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീനാരായണ ഗുരുവിന് തിരുവനന്തപുരത്ത് പ്രതിമ

ഗുരുവിന്റെ വിഖ്യാതമായ ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ചാണ് പ്രതിമ സ്ഥാപിക്കുന്നത്

അന്ധകാരപൂര്‍ണമായ സാമൂഹ്യാവസ്ഥയില്‍നിന്ന് കേരളത്തെ നവോത്ഥാന വെളിച്ചത്തിലേക്ക് നയിച്ച സാമൂഹ്യപരിഷ്‌കര്‍ത്താക്കളില്‍ പ്രമുഖനായ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഗുരുവിന്റെ വിഖ്യാതമായ ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ചാണ് പ്രതിമ സ്ഥാപിക്കുന്നത്. അനുയോജ്യമായ സ്ഥലം കണ്ടെത്താനും ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ സമര്‍പ്പിക്കാനും റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ കണ്‍വീനറും സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് അംഗവുമായി സമിതിയെ നിയോഗിച്ചു. ഒരു മാസത്തിനകം സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

കേരളീയ നവോത്ഥാനത്തിന് നാന്ദി കുറിച്ച സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125-ാം വാര്‍ഷികം ‘വിവേകാനന്ദ സ്പര്‍ശം’ എന്ന പേരില്‍ നവംബര്‍ 27 മുതല്‍ ഡിസംബര്‍ 28 വരെ സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ബാങ്കുകളില്‍ നിന്നെടുത്ത വായ്പകളിന്‍മേല്‍ ജപ്തി നടപടികള്‍ക്ക് അനുവദിച്ച മൊറോട്ടോറിയം ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു.

കേരള റോഡ് സുരക്ഷാ അതോറിറ്റിയില്‍ ഒരു മുഴുവന്‍ സമയ റോഡ് സുരക്ഷാ കമ്മീഷണറെ നിയമിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍