UPDATES

സിനിമാ വാര്‍ത്തകള്‍

ബലാത്സംഗങ്ങള്‍ തടയാനും സിനിമകളില്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പ് നല്‍കണമെന്ന് നിര്‍ദ്ദേശം

‘സ്ത്രീകള്‍ക്കെതിരായ അതിക്രമം നിയമപ്രകാരം ശിക്ഷാര്‍ഹം’ എന്ന മുന്നറിയിപ്പ് കൂടി സിനിമകളില്‍ ഉള്‍പ്പെടുത്തണമെന്നാണ് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്

സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പ് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. ‘സ്ത്രീകള്‍ക്കെതിരായ അതിക്രമം നിയമപ്രകാരം ശിക്ഷാര്‍ഹം’ എന്ന മുന്നറിയിപ്പ് കൂടി ഉള്‍പ്പെടുത്തണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസര്‍ക്കും സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്കുമാണ് ആക്ടിംഗ് അധ്യക്ഷന്‍ പി മോഹനദാസ് നിര്‍ദ്ദേശം നല്‍കിയത്. സ്ത്രീകളെ ബഹുമാനിക്കണമെന്ന ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണ് പല സിനിമകളിലുമെന്ന് കമ്മിഷന്‍ കുറ്റപ്പെടുത്തി. സിനിമകളില്‍ സ്ത്രീപീഡനം ഉള്‍പ്പെടെയുള്ളവ പ്രദര്‍ശിപ്പിക്കുന്നത് യുവജനങ്ങളെ വഴിതെറ്റിക്കുമെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍