UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മണ്ണിടിച്ചില്‍: പി വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍തീം പാര്‍ക്കിന് സ്റ്റോപ്പ് മെമ്മോ

ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കരുതെന്നാണ് ദുരന്ത നിവാരണ വകുപ്പിന്റെ റിപ്പോര്‍ട്ട്‌

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ വാട്ടര്‍തീം പാര്‍ക്കിന് ദുരന്ത നിവാരണ അതോറിറ്റിയുടെ സ്‌റ്റോപ്പ് മെമ്മോ. മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് നടപടി. വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്ന പ്രദേശത്ത് ചെറിയ തോതില്‍ മണ്ണിടിച്ചിലുണ്ടായതായാണ് ദുരന്ത നിവാരണ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പാര്‍ക്ക് പ്രവര്‍ത്തിക്കരുത്.

വാട്ടര്‍ തീം പാര്‍ക്കിന്റെ പേരില്‍ എംഎല്‍എ ഒരുപാട് വിമര്‍ശനവും ആരോപണവും നേരിട്ടിരുന്നു. ഒടുവില്‍ പാര്‍ക്ക് പൂട്ടേണ്ടതില്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് തീരുമാനമെടുക്കുകയും ചെയ്തിരുന്നു. പാര്‍ക്കിന്റെ പ്രവര്‍ത്തനം ചട്ടവിരുദ്ധമല്ലെന്നാണ് പഞ്ചായത്ത് സമിതി വിലയിരുത്തിയത്. വാട്ടര്‍തീം പാര്‍ക്കിന്റെ പ്രവര്‍ത്തനം നിയമവിധേയമാണെന്ന് നേരത്തെ എംഎല്‍എയും അവകാശപ്പെട്ടിരുന്നു. പഞ്ചായത്തിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന പാര്‍ക്കിനെതിരായ പരാതി പരാതിക്കാരനായ മുരുകേശ് നരേന്ദ്രന്റെ വ്യക്തി വൈരാഗ്യം മൂലമാണെന്നാണ് എംഎല്‍എയുടെ വാദം. പരാതിക്കാരന്റെ കുടുംബ പ്രശ്‌നങ്ങളില്‍ ഇടപെട്ടതാണ് വിരോധത്തിന് കാരണമെന്നും അന്‍വര്‍ ആരോപിച്ചു. ആര്യാടന്‍ മുഹമ്മദും മകന്‍ ആര്യാടന്‍ ഷൗക്കത്തുമാണ് തനിക്ക് പിന്നിലുള്ള ആരോപണങ്ങള്‍ക്ക് പിന്നിലെന്നും അന്‍വര്‍ ആരോപിച്ചു.

വാട്ടര്‍ തീം പാര്‍ക്കിന്റെ ലൈസന്‍സ് താന്‍ എംഎല്‍എയാകുന്നതിന് മുമ്പ് തന്നെ ലഭിച്ചതാണ്. ലൈസന്‍സിന്റെ രേഖകള്‍ തന്റെ കൈവശമുണ്ട്. രേഖകള്‍ ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നാണ് അന്‍വര്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍