UPDATES

ഇന്ന് മുതല്‍ കടല്‍ പ്രക്ഷുബ്ധമാകും; മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം

ഇന്ന് രാത്രി 11.30 മുതല്‍ പൊഴിയൂര്‍ മുതല്‍ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 3.0 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഐഎന്‍സിഒഐഎസ് അറിയിച്ചിട്ടുണ്ട്

വരും ദിവസങ്ങളില്‍ കനത്ത കാറ്റിനും തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ഇന്ന് മുതല്‍ ജാഗ്രത പാലിക്കണമെന്നാണ് ജാഗ്രതാ നിര്‍ദ്ദേശിക്കുന്നത്.

ഇന്ന് രാത്രി 11.30 മുതല്‍ പൊഴിയൂര്‍ മുതല്‍ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 3.0 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രവും(ഐഎന്‍സിഒഐഎസ്) അറിയിച്ചിട്ടുണ്ട്. അതിനാല്‍ കേരള തീരത്തോട് ചേര്‍ന്ന് കിടക്കുന്ന സമുദ്ര പ്രദേശത്തും ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും ഈ നിര്‍ദ്ദേശത്തില്‍ പറയുന്നു.

ജൂണ്‍ 25 മുതല്‍ 27 വരെ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വരെ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ തെക്ക്-പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള മധ്യ-പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് മത്സ്യത്തൊഴിലാളികള്‍ക്കുള്ള നിര്‍ദ്ദേശം. ഇത് കൂടാതെ ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 45 മുതല്‍ 55 വരെ കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാലാണ് ഈ പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് വിലക്കുള്ളത്.

read more:മദ്യപാനികളുടെ കണ്ണ് നിറയ്ക്കുന്ന കണക്കുകൾ: 71 രൂപയ്ക്ക് വാങ്ങുന്ന ഫുൾ ‘ഓൾഡ് മങ്ക്’ സർക്കാർ വില്‍ക്കുന്നത് 770 രൂപയ്ക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍