UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൃപ്പൂണിത്തുറയില്‍ തെരുവുനായ്ക്കളുടെ ആക്രമണം: 11 പേര്‍ക്ക് പരിക്ക്

പരിക്കേറ്റവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. വീടിനുള്ളില്‍ കയറിയാണ് കുട്ടിയെ നായ കടിച്ചത്.

തൃപ്പൂണിത്തുറയ്ക്ക് അടുത്ത് പേട്ടയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് പതിനൊന്ന് പേര്‍ക്ക് പരിക്ക്. നാല് തെരുവു നായ്ക്കള്‍ തങ്ങളെ ഓടിച്ചിട്ട് കടിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവര്‍ അറിയിച്ചു. നായ്ക്കളെ വന്ധ്യംകരിക്കുന്ന സംഘമെത്തി നായ്ക്കളെ പിടികൂടിയിട്ടുണ്ട്.

ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. കൊച്ചി നഗരസഭാ പരിധിയില്‍ പെട്ട ജവഹര്‍ റോഡ്, അയ്യങ്കാളി റോഡ്, മരട് നഗരസഭയിലെ ഇഞ്ചയ്ക്കല്‍ റോഡ് എന്നിവിടങ്ങളിലാണ് തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. വീടിനുള്ളില്‍ കയറിയാണ് കുട്ടിയെ നായ കടിച്ചത്. ഒരു സ്ത്രീയുടെ മാറിടത്തിലാണ് കടിയേറ്റത്.

കടിയേറ്റവരെ ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍