UPDATES

ട്രെന്‍ഡിങ്ങ്

വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക സംഘര്‍ഷം; പോലീസിനെ പുറത്താക്കിയതിന് ന്യായീകരണവുമായി എസ്എഫ്‌ഐ ചെയര്‍മാന്‍

പോലീസിനെ പുറത്താക്കിയ എസ്എഫ്‌ഐക്കാര്‍ പ്രിന്‍സിപ്പലിനോട് പരസ്യമായി മോശമായി സംസാരിച്ചു

യൂണിവേഴ്‌സിറ്റി കോളേജിനുള്ളില്‍ സ്ഥിരമായി പോലീസുകാര്‍ ഇരിയ്ക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക സംഘര്‍ഷമുണ്ടാക്കുന്നതായി യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ എആര്‍ റിയാസ്. വിദ്യാര്‍ത്ഥിനികളടക്കം പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പോലീസിനെ ക്യാമ്പസില്‍ നിന്നും പുറത്താക്കിയതെന്നും റിയാസ് ന്യായീകരിക്കുന്നു.

പരീക്ഷാ സമയമാണ്. കോളേജിലെ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ പോലീസുകാരുടെ സാന്നിധ്യം തല്‍ക്കാലം ഒഴിവാക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കോളേജ് അധികൃതരുടെ സാന്നിധ്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചതെന്നും റിയാസ് പറയുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്ന പോലീസുകാരെയാണ് എസ്എഫ്‌ഐ നേതാക്കള്‍ പുറത്താക്കിയത്. കോളേജ് യൂണിയന്റെ ഓഫീസായി പ്രവര്‍ത്തിച്ചിരുന്ന ‘ഇടിമുറി’യ്ക്ക് സമീപം സ്റ്റേജില്‍ ഡ്യൂട്ടിയ്ക്കുണ്ടായിരുന്ന പോലീസുകാരെയാണ് എസ്എഫ്‌ഐ നേതാക്കളെത്തി ഇന്നലെ താഴെയിറക്കിയത്.

15 പോലീസുകാര്‍ കോളേജ് വളപ്പിനുള്ളിലെ സ്റ്റേജിലുണ്ടായിരുന്നു. ഇവരുടെ ഷീല്‍ഡും ഹെല്‍മെറ്റും ലാത്തികളും സ്റ്റേജിലാണ് സൂക്ഷിച്ചിരുന്നത്. സ്റ്റേജിലേക്ക് ചാടിക്കയറിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസുകാരോട് പുറത്തിറങ്ങാന്‍ ആക്രോശിച്ചു. പോലീസുകാര്‍ സംയമനത്തോടെ പുറത്തിറങ്ങിയതോടെ എസ്എഫ്‌ഐക്കാര്‍ ഷീല്‍ഡുകളും ഹെല്‍മെറ്റുകളും വാരി പുറത്തേക്കെറിഞ്ഞു. അസഭ്യം വിളിച്ചാണ് അവര്‍ പോലീസുകാരെ പുറത്തിറക്കിയത്.

ക്യാമ്പസില്‍ നിന്നും പോലീസ് പിന്‍വാങ്ങണമെന്നായിരുന്നു പ്രധാന ആവശ്യം. പ്രിന്‍സിപ്പലെത്തി സംസാരിച്ചെങ്കിലും എസ്എഫ്‌ഐ നേതാക്കള്‍ പിന്‍മാറിയില്ല. സര്‍ക്കാര്‍ തീരുമാനമാണ് നടപ്പാക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ വിശദീകരിച്ചെങ്കിലും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മുന്നില്‍ വച്ച് അദ്ദേഹത്തോട് എസ്എഫ്‌ഐ നേതാക്കള്‍ മോശമായി സംസാരിക്കുകയും ചെയ്തു.

read more:മൗനത്തിന് കാരണം മകനെതിരെയുള്ള ആരോപണമോയെന്ന് ചോദ്യം?, തന്റെ മകന് പ്രായപൂര്‍ത്തിയായത് ഇപ്പോഴല്ലെന്ന് കാനത്തിന്റെ ഉത്തരം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍