UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലപ്പുറത്ത് ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും എല്‍ഡിഎഫ് പിടിച്ചെടുത്തു

കാവനൂര്‍ ഗ്രാമപഞ്ചായത്തിലും തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിലും എല്‍ഡിഎഫിന് അട്ടിമറി ജയം

മലപ്പുറം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഒരു ഗ്രാമപഞ്ചായത്തും ഒരു ബ്ലോക്ക് പഞ്ചായത്തും എല്‍ഡിഎഫ് പിടിച്ചെടുത്തു. കാവനൂര്‍ പഞ്ചായത്തിലെ 16ാം വാര്‍ഡ് മുസ്ലിംലീഗിനെ അട്ടിമറിച്ചാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പൊട്ടണംചാലി ഷാഹിന(മിനി)യാണ് വിജയിച്ചത്. ഇതോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിനായി.

മുസ്ലീം ലീഗിന്റെ സിറ്റിങ് സീറ്റായുരുന്നു ഇത്. പഞ്ചായത്ത് ഭരണം നേടാന്‍ ഭരണസമിതി അംഗത്തെ കൂറുമാറ്റാന്‍ ഇടപെട്ട യുഡിഎഫ് നേതാക്കളുടെ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗം ഫാത്തിമ ഉമ്മര്‍ രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിലെ മുക്കണ്ണന്‍ സഫിയയും ബിജെപിയിലെ ആഷിജയും മത്സരരംഗത്തുണ്ടായിരുന്നു.

മലപ്പുറം തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് അട്ടിമറി ജയമാണ് നേടിയത്. പുറത്തൂര്‍ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ഒ ബാബുരാജ് 265 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സി ഒ ബാബുരാജ് 4814 വോട്ട് നേടിയപ്പോള്‍ സി എം പുരുഷോത്തമന്‍ (യുഡിഎഫ്) 4549, വി കെ സുഭാഷ് (ബിജെപി) 668 വോട്ടും നേടി.

യുഡിഎഫിന്റെ സിറ്റിങ് സീറ്റിലെ ജയത്തോടെ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് ലഭിക്കും. യുഡിഎഫ് അംഗം ടി പി അശോകന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. 15 അംഗ ബ്ലോക്ക് പഞ്ചായത്ത് ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരിച്ചിരുന്നത്. ഇതോടെ എല്‍ഡിഎഫിന് ഭൂരിപക്ഷമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍