UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുഡിഎഫ് യോഗത്തില്‍ നിന്നും സുധീരന്‍ ഇറങ്ങിപ്പോയി

മാണി യുഡിഎഫില്‍ തിരിച്ചെത്തുന്നത് ബിജെപിയ്ക്ക് മാത്രമാണ് സഹായമാകുകയെന്നും സുധീരന്‍

രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതില്‍ പ്രതിഷേധിച്ച് വി എം സുധീരന്‍ യുഡിഎഫ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. കോണ്‍ഗ്രസിന്റെ പോക്ക് നാശത്തിലേക്കാണെന്നാണ് അതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞത്.

പുതിയ നീക്കം മുന്നണിയെ സഹായിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മാണിയെ തിരിച്ചെടുക്കാന്‍ വലിയ വില കൊടുക്കേണ്ടി വന്നതായും സുധീരന്‍ പറഞ്ഞു. മാണി യുഡിഎഫില്‍ തിരിച്ചെത്തുന്നത് ബിജെപിയ്ക്ക് മാത്രമാണ് സഹായമാകുകയെന്നും സുധീരന്‍ പറയുന്നു. ഏകപക്ഷീയമായ ഇത്തരം തീരുമാനങ്ങള്‍ പാര്‍ട്ടിയ്ക്ക് ദോഷം ചെയ്യും.

രാവിലെ യുഡിഎഫ് യോഗത്തിനായി കന്റോണ്‍മെന്റ് ഹൗസിലെത്തിയ സുധീരന്‍ മാണി വരുന്നതുവരെ യോഗത്തില്‍ പങ്കെടുത്തു. അതേസമയം മാണി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതും യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍