UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോലീസുകാര്‍ക്ക് അടിമപ്പണി: സുധേഷ് കുമാര്‍ തെറിച്ചു

സുധേഷ് കുമാര്‍ പോലീസുകാരെ അടിമപ്പണിയെടുപ്പിക്കുന്നതിനൊപ്പം ഔദ്യോഗിക വാഹനങ്ങള്‍ ദുരുപയോഗം ചെയ്‌തെന്നതിനും തെളിവുകള്‍ പുറത്തു വന്നിരുന്നു

പോലീസുകാരെ വീട്ടുജോലിക്ക് നിയോഗിക്കുകയും മോശമായി പെുമാറുകയും ചെയ്തുവെന്ന പരാതിയില്‍ സായുധസേന ബറ്റാലിയന്‍ മേധാവി സുധേഷ് കുമാറിനെ സ്ഥാനത്തു നിന്നും മാറ്റി. പുതിയ സ്ഥാനം നല്‍കാതെയാണ് മാറ്റിയിരിക്കുന്നത്. എസ് അനന്ദകൃഷ്ണന്‍ സായുധസേന മേധാവിയാകും.

സുധേഷ് കുമാറിന്റേത് ഗുരുതരമായ കുറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു. സുധേഷ് കുമാര്‍ പോലീസുകാരെ അടിമപ്പണിയെടുപ്പിക്കുന്നതിനൊപ്പം ഔദ്യോഗിക വാഹനങ്ങള്‍ ദുരുപയോഗം ചെയ്‌തെന്നതിനും തെളിവുകള്‍ പുറത്തു വന്നിരുന്നു. സ്വകാര്യ ആവശ്യങ്ങള്‍ക്കായി എഡിജിപിയുടെ ഭാര്യയും മകളും ഉപയോഗിച്ചത് ഔദ്യോഗിക വാഹനമാണെന്നതിനാണ് സ്ഥിരീകരണം ലഭിച്ചത്. കെഎല്‍ 01 എബി 1736 എന്ന നമ്പരിലുള്ള ഔദ്യോഗിക വാഹനത്തിലാണ് മകള്‍ പോയതെന്ന് എഫ്‌ഐആറില്‍ പറയുന്നു.

സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിലും സ്ഥിരീകരണമുണ്ടായിരുന്നു. കഴുത്തിന് പിന്നിലെ നട്ടെല്ലിലെ കശേരുക്കള്‍ക്ക് ക്ഷതമേറ്റതായാണ് മെഡിക്കല്‍ രേഖകള്‍ പറയുന്നത്. ഇത് പരിഗണിക്കാതെയാണ് എഡിജിപിയുടെ മകളുടെ പരാതിയില്‍ ഗവാസ്‌കര്‍ക്കെതിരെ കേസെടുത്തത്.

ദാസ്യപ്പണി മാത്രമല്ല ഒന്നരവര്‍ഷത്തിനുള്ളില്‍ നടന്ന 18 പോലീസുകാരുടെ ആത്മഹത്യകളും അന്വേഷിക്കണം

ഐപിഎസ് മാടമ്പിമാരുടെ വീടുകളില്‍ കയറി നോക്കണം മുഖ്യമന്ത്രി, ഒരുപാട് അടിമകളെ കാണാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍