UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്‍എസ്എസ് ആരുടെ തൊഴുത്തിലും ഒതുങ്ങുന്നവരല്ല; കോടിയേരിക്ക് മറുപടിയുമായി സുകുമാരന്‍ നായര്‍

എന്‍എസ്എസിനെക്കുറിച്ച് അറിയാത്തതിനാലാണ് ആര്‍എസ്എസ് തങ്ങളെ വിഴുങ്ങുമെന്ന് കോടിയേരി പ്രതികരിച്ചത്

വനിതാ മതില്‍ വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മറ്റാരുടെയും തൊഴുത്തില്‍ ഒതുങ്ങുന്ന പ്രസ്ഥാനമല്ല എന്‍എസ്എസ് എന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. അതിന് ശ്രമിച്ചവരെല്ലാം നിരാശരായ ചരിത്രമാണ് ഉള്ളത്.

എന്‍എസ്എസിനെക്കുറിച്ച് അറിയാത്തതിനാലാണ് ആര്‍എസ്എസ് തങ്ങളെ വിഴുങ്ങുമെന്ന് കോടിയേരി പ്രതികരിച്ചത്. തങ്ങള്‍ എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്നും നിരീശ്വരവാദത്തിന് എതിരാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

എന്‍എസ്എസിനെ ആക്ഷേപിക്കാന്‍ ശ്രമിക്കാതെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കേണ്ട കാര്യത്തില്‍ പറ്റിയ വീഴ്ചകള്‍ തിരുത്താനാണ് സ്വയം ശ്രമിക്കേണ്ടതെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

എന്‍എസ്എസിനെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കെട്ടാനുള്ള ശ്രമം സമുദായാംഗങ്ങള്‍ തിരിച്ചറിയണമെന്നാണ് ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടത്. മന്നത്ത് പത്മനാഭന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ സുകുമാരന്‍ നായര്‍ തയ്യാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു. വനിതാ മതിലില്‍ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നത് ആര്‍എസ്എസുകാരാണെന്നും കോടിയേരി ആരോപിച്ചു.

വനിതാ മതിലിനെതിരായ സുകുമാരന്‍ നായരുടെ വിമര്‍ശനങ്ങള്‍ക്കെതിരെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തുമെന്നാണ് സൂചന.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍