UPDATES

വായന/സംസ്കാരം

സുനന്ദ പുഷ്‌ക്കര്‍ ബിജെപിയില്‍ ചേര്‍ന്ന് കാശ്മീരില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു; വെളിപ്പെടുത്തലുമായി പുതിയ പുസ്തകം

“ശശി തരൂര്‍ അടുത്ത ഇലക്ഷന് ജയിക്കുമെന്ന് തോന്നുന്നുണ്ടോ, ഞാന്‍ ബിജെപിയില്‍ ചേര്‍ന്ന് കാശ്മീരില്‍ മത്സരിക്കാന്‍ പോവുകയാണ്” എന്ന്‌ സുനന്ദ ശശി തരൂരിന്റെ ഓഫീസിലുള്ളവരോട് പറഞ്ഞിരുന്നതായും പുസ്തകത്തില്‍ പറയുന്നു.

സുനന്ദ പുഷ്‌കര്‍ രാഷ്ട്രീയത്തില്‍ തുടരാന്‍ ആഗ്രഹിച്ചിരുന്നുവെന്നും, ബിജെപിയോട് ചേര്‍ന്ന് കാഷ്മീരില്‍ മത്സരിക്കാന്‍ ആലോചിച്ചിരുന്നുവെന്നും പരാമര്‍ശവുമായി പുതിയ പുസ്തകം. ദി എക്‌സ്ട്ര ഓര്‍ഡിനറി ലൈഫ് ആന്റ് ഡെത്ത് ഓഫ് സുനിത പുഷ്‌കര്‍ എന്ന പുതിയ പുസ്തകത്തിലാണ് ഇത് പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്. സുനന്ദ മേത്തയാണ് ഈ പുസ്തകത്തിന്റെ രചയിതാവ്.

ഇതില്‍ സുനന്ദ പുഷ്‌കറിന്റെ ജനനം മുതല്‍ 2014ലെ മരണം വരെയുള്ള ജീവിതത്തെ അടയാളപ്പെടുത്തുന്നു. സുനിത എല്ലായിപ്പോഴും രാഷ്ട്രീയ സ്വപ്‌നങ്ങളെ കുറിച്ച് സംസാരിച്ചിരുന്നുവെന്ന് തരൂരിന്റെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറിയുടെ പരാമര്‍ശം പുസ്തകത്തിലുണ്ട്. “ശശി തരൂര്‍ അടുത്ത ഇലക്ഷന് ജയിക്കുമെന്ന് തോന്നുന്നുണ്ടോ, ഞാന്‍ ബിജെപിയില്‍ ചേര്‍ന്ന് കാശ്മീരില്‍ മത്സരിക്കാന്‍ പോവുകയാണ്” എന്ന്‌ സുനന്ദ ശശി തരൂരിന്റെ ഓഫീസിലുള്ളവരോട് പറഞ്ഞിരുന്നതായും പുസ്തകത്തില്‍ പറയുന്നു.

ജേര്‍ണലിസ്റ്റ് തരുണ്‍ തേജ്പാലും സുനിത രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. തരൂരും സുനിതയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. സുനിതയുടെ കുടുംബം ഇത് ആത്മഹത്യയാണെന്നും, കൊലപാതകമാണെന്നും വിശ്വസിക്കുന്നില്ലെന്നും എന്നാല്‍ ഇതിന്റെ സത്യാവസ്ഥ പുറത്ത് വരണമെന്ന് അവര്‍ ആഗ്രഹിക്കുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു. സുനന്ദയുടെ മരണത്തില്‍ തരൂര്‍ ഉത്തരവാദിയാണെന്ന് തോന്നുന്നില്ലെന്ന സഹോദരന്റെ വാക്കുകളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

read more:ശംഖുമുഖവും വിഴിഞ്ഞവും കടലെടുക്കുന്നു, വരാനിരിക്കുന്നത് വന്‍ ദുരന്തമെന്ന് മുന്നറിയിപ്പുകള്‍; കൈകഴുകി അദാനി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍