UPDATES

ഇന്ത്യ

സിബിഐ കേസ് ചോര്‍ച്ച: ‘നിങ്ങളാരും വിചാരണ അര്‍ഹിക്കുന്നില്ലെ’ന്ന് സുപ്രിംകോടതി

വിവരങ്ങള്‍ ചോര്‍ന്നതിന് വിശദീകരണം നല്‍കണമെന്ന് ഫാലി എസ് നരിമാനോട് സുപ്രിംകോടതി

സിബിഐ കേസ് ചോര്‍ച്ചയില്‍ നിങ്ങളാരും വിചാരണ അര്‍ഹിക്കുന്നില്ലെന്ന് സുപ്രിംകോടതി സിബിഐ ഉദ്യോഗസ്ഥരോട് പറഞ്ഞു. പുറത്താക്കപ്പെട്ട മേധാവി അലോക് വര്‍മ്മ തന്റെ ന്യായീകരണം മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചിരുന്നു. ഇതാണ് ചോര്‍ന്നത്. അസാധാരണമായ രംഗങ്ങളാണ് സുപ്രീം കോടതിയില്‍ അരങ്ങേറിയത്.

വിവരങ്ങള്‍ എങ്ങനെയാണ് ചോര്‍ന്നതെന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചോദ്യം. സിവിസി കണ്ടെത്തലുകളെക്കുറിച്ചാണ് അലോക് വര്‍മ്മ മറുപടി നല്‍കിയത്. എന്നാല്‍ ഈ മറുപടി ചോര്‍ന്നിരുന്നു. ഒക്ടോബര്‍ 23നാണ് അലോക് വര്‍മ്മയെ സിബിഐ മേധാവി സ്ഥാനത്തു നിന്നും നീക്കം ചെയ്തത്. അലോക് വര്‍മ്മയ്ക്ക് വേണ്ടി ഹാജരായ ഫാലി എസ് നരിമാനോട് റിപ്പോര്‍ട്ട് ചോര്‍ന്നതിനെക്കുറിച്ച് വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.

സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ (സിവിസി) നടത്തുന്ന തനിക്കെതിരായ അന്വേഷണത്തെക്കുറിച്ച് വര്‍മ്മ നല്‍കിയ വിശദീകരണമാണ് പുറത്തായത്. അതീവരഹസ്യ സ്വഭാവമുള്ളത് എന്ന് സുപ്രിംകോടതി തന്നെ നിര്‍ദ്ദേശിച്ച രേഖകളാണ് ചോര്‍ന്നത്. വാദത്തിനുള്ള അര്‍ഹത പോലുമില്ലെന്നായിരുന്നു സുപ്രിംകോടതിയുടെ വിമര്‍ശനം. രേഖകള്‍ ചോര്‍ന്നത് അനധികൃതമായാണെന്ന് ഫാലി എസ് നരിമാന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ചിഫ് ജസ്റ്റിസ് അഭിഭാഷകനെ കാണിച്ചു. വാദം ഇനി നവംബര്‍ 29നു കേള്‍ക്കും.

പ്രത്യേക ഡയറക്ടര്‍ രാകേഷ് അസ്താന കൈക്കൂലി ആരോപണങ്ങള്‍ ഉള്‍പ്പെടെയാണ് വര്‍മ്മയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ഇതിന്മേല്‍ സിവിസി നടത്തിയ അന്വേഷണത്തില്‍ ഡയറക്ടര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നില്ല. റിപ്പോര്‍ട്ടില്‍ ചില ഭാഗങ്ങള്‍ അലോക് വര്‍മ്മയ്ക്ക് അനുകൂലമായിരുന്നെങ്കിലും ചില ആരോപണങ്ങള്‍ പ്രതികൂലമായിരുന്നു. സിവിസി റിപ്പോര്‍ട്ടില്‍ ഇന്നലെയാണ് അലോക് വര്‍മ്മ മറുപടി നല്‍കിയത്.

അസ്താനയ്‌ക്കെതിരായ കൈക്കൂലി അന്വേഷണത്തില്‍ അജിത് ഡോവലും പ്രധാനമന്ത്രിയുടെ ഓഫീസും ഇടപെട്ടു: സിബിഐ ജോയിന്റ് ഡയറക്ടര്‍

സിബിഐ, അയോധ്യ, റാഫേല്‍: മോദി സർക്കാരിന് മുന്നിലെ സുപ്രീം കോടതി കടമ്പകൾ

പ്രതിസന്ധി സിബിഐയുടേതല്ല, അട്ടിമറിക്കപ്പെടുന്ന നിയമവാഴ്ചയുടേതാണ്; ഹരീഷ് ഖരെ എഴുതുന്നു

അസ്താന എന്ന കണ്ണിലുണ്ണി അഥവാ സിബിഐയെ അവസാനിപ്പിക്കുമ്പോള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍