UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലെത്ര പള്ളിക്കേസുകളുണ്ടെന്ന് സുപ്രിം കോടതി

സുപ്രിം കോടതിയുടെ വിധി മറികടന്നുകൊണ്ട് ഉത്തരവിറക്കാന്‍ ഹൈക്കോടതിക്ക് എന്ത് അധികാരമാണുള്ളതെന്നും കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ഓര്‍ക്കണമെന്നുമായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ വിമര്‍ശനം.

കേരളത്തിലെ പള്ളിത്തര്‍ക്ക കേസുകളില്‍ സുപ്രിം കോടതി ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് റിപ്പോര്‍ട്ട് തേടി. പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ കോടതികളില്‍ എത്ര കേസുകളുണ്ടെന്ന് അറിയിക്കണമെന്നാണ് സുപ്രിം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രിം കോടതി നിര്‍ദ്ദേശത്തില്‍ പറയുന്നു.

സുപ്രിം കോടതി വിധി മറികടന്ന് ഉത്തരവ് പുറപ്പെടുവിച്ചാല്‍ അതിനെ ഗൗരവത്തോടെ കാണുമെന്നും സുപ്രിം കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പള്ളിത്തര്‍ക്ക കേസില്‍ റിപ്പോര്‍ട്ട് തേടിയത്. നേരത്തെ കണ്ടനാട് പള്ളിത്തര്‍ക്ക കേസില്‍ ഹൈക്കോടതി ജഡ്ജിയെയും ചീഫ് സെക്രട്ടറിയെയും സുപ്രിം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സുപ്രിം കോടതിയുടെ വിധി മറികടന്നുകൊണ്ട് ഉത്തരവിറക്കാന്‍ ഹൈക്കോടതിക്ക് എന്ത് അധികാരമാണുള്ളതെന്നും കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ഓര്‍ക്കണമെന്നുമായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ വിമര്‍ശനം.

സുപ്രിം കോടതി വിധി മറികടക്കുന്ന ഉത്തരവിറക്കാന്‍ ഹൈക്കോടതി ജഡ്ജി ഹരിപ്രസാദ് ആരാണെന്നായിരുന്നു സുപ്രിം കോടതിയുടെ ചോദ്യം. ജുഡീഷ്യല്‍ അച്ചടക്കം എന്നത് ജഡ്ജിക്ക് അറിയില്ലേയെന്നും ജഡ്ജിക്കെതിരെ നടപടിയെടുക്കേണ്ടി വരുമെന്നും ജസ്റ്റിസ്അരുണ്‍ മിശ്ര മുന്നറിയിപ്പ് നല്‍കി.

കണ്ടനാട് പള്ളിയുടെ കാര്യത്തില്‍ തല്‍സ്ഥിതി തുടരാന്‍ നിര്‍ദ്ദേശിച്ചുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് കേരളത്തില്‍ സുപ്രിം കോടതിയുടെ ഉത്തരവുകള്‍ നിരന്തരം ലംഘിക്കപ്പെടുന്നതായും കുറ്റപ്പെടുത്തി. ഇതിന്റെ തുടര്‍ച്ചയായാണ് പള്ളിതര്‍ക്ക കേസുകളില്‍ റിപ്പോര്‍ട്ട് തേടിയത്.

also read:“ഫ്‌ളാറ്റിന്റെ സ്‌കെച്ച് കണ്ടപ്പോള്‍ പാസാക്കി കൊടുത്തു കാണും. നല്ല കളറില്‍ ഭംഗിയില്‍ ആയിരിക്കുമല്ലോ വരച്ചിരിക്കുന്നത്”; മരട് ഫ്‌ളാറ്റ് വിവാദത്തില്‍ കൈകഴുകി ജനപ്രതിനിധികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍