UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ട് ആകാമെന്ന് സുപ്രിംകോടതി

തൃശൂര്‍ പൂരത്തിന് ഗുണ്ട്, ഓലപ്പടക്കം എന്നിവ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട്‌ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിംകോടതി വിധി

തൃശൂര്‍ പൂരത്തില്‍ ആചാര പ്രകാരം വെടിക്കെട്ട് നടത്താമെന്ന് സുപ്രിംകോടതി വിധിച്ചു. കഴിഞ്ഞവര്‍ഷത്തെ വിധിക്കെതിരെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോര്‍ഡുകള്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. കഴിഞ്ഞവര്‍ഷം വെടിക്കെട്ട് നടത്തിയെങ്കിലും അമിത ശബ്ദവും സ്‌ഫോടന ശേഷിയുമുള്ള പടക്കങ്ങള്‍ ഉപയോഗിക്കരുതെന്നായിരുന്നും വിധി.

വെടിക്കെട്ടിന്റെ സമയ നിയന്ത്രണത്തിലും ഇളവ് വരുത്തിയിട്ടുണ്ട്. വിഷു പോലുള്ള വിശേഷ ദിവസങ്ങളിലും പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണത്തിലും ഇളവ് വരുത്തി. തൃശൂര്‍ പൂരത്തിന് ഗുണ്ട്, ഓലപ്പടക്കം എന്നിവ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട്‌ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിംകോടതി വിധി.

മുന്‍വര്‍ഷങ്ങളിലെ അടപകടങ്ങള്‍ കണക്കിലെടുത്താണ് സുപ്രിംകോടതി കഴിഞ്ഞ വര്‍ഷം തൃശൂര്‍ പൂരത്തിനെതിരെ വിധി പ്രഖ്യാപിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍