UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അലോക് വര്‍മ്മയ്ക്ക് സ്ഥാനമാറ്റം: സിബിഐയ്ക്ക് ഇന്ന് കോടതിയില്‍ നിര്‍ണായകം

അഴിമതി കേസുകള്‍ ഒഴിവാക്കാന്‍ കേന്ദ്ര സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇടപെട്ടെന്ന മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥന്റെ ആരോപണവും ഇന്ന് കോടതിക്ക് മുന്നിലെത്തും

സിബിഐ ഡയറക്ടറുടെ സ്ഥാനത്തു നിന്നും അലോക് വര്‍മ്മയെ മാറ്റിയ നടപടിക്കെതിരായ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ആരോപണങ്ങളില്‍ സിവിസി സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച മറുപടിയും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇന്ന് പരിഗണിക്കും.

അഴിമതി കേസുകള്‍ ഒഴിവാക്കാന്‍ കേന്ദ്ര സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇടപെട്ടെന്ന മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥന്റെ ആരോപണവും ഇന്ന് കോടതിക്ക് മുന്നിലെത്തും. അലോക് വര്‍മ്മയ്ക്ക് ഡയറക്ടര്‍ സ്ഥാനം തിരിച്ചുകിട്ടുമോയെന്നതാണ് പ്രധാന ചോദ്യം. പ്രത്യേക ഡയറക്ടറായി നിയമിതനായ രാകേഷ് അസ്താന കൈക്കൂലി ആരോപണം ഉള്‍പ്പെടെയാണ് അലോക് വര്‍മ്മയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ഇതിന് മേല്‍ സിവിസി നടത്തിയ അന്വേഷണത്തില്‍ അലോക് വര്‍മ്മയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല. കൂടുതല്‍ അന്വേഷണം വേണമെന്നാണ് സിവിസിയുടെ നിര്‍ദ്ദേശം. അലോക് വര്‍മ്മയുടെ മറുപടി മുദ്ര വച്ച കവറില്‍ ഇന്നലെ കൈമാറിയിരുന്നു. ഇതുകൂടി പരിശോധിച്ച ശേഷമാകും ഗൊഗോയ് അധ്യക്ഷനായ ബഞ്ച് തീരുമാനമെടുക്കുക.

ഇതിനിടെ സിബിഐ കേസുകള്‍ ഒതുക്കി തീര്‍ക്കാന്‍ കേന്ദ്രമന്ത്രി ഹരിഭായ് പാര്‍ഥിഭായ് ചൗധരി കോടികള്‍ കോഴ വാങ്ങിയെന്ന് വിവാദ വ്യവസായി സതീഷ് സന വെളിപ്പെടുത്തിയിട്ടുണ്ട്. ഡിഐജി എം കെ സിന്‍ഹയാണ് ഇക്കാര്യം അറിയിച്ചത്. അസ്താനയ്‌ക്കെതിരെയുള്ള അന്വേഷണത്തില്‍ ദേശീയ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇടപെട്ടെന്നും ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു.

‘പിണറായിക്ക് മെയ് വഴക്കം കാണിക്കാൻ ഇത് കളരിയഭ്യാസം ഒന്നുമല്ല. ഭരണഘടനാ ബെഞ്ചിന്റെ വിധിയാണ്’:എം ലിജുവിനോട് എം ബി രാജേഷ്

സംഘപരിവാറിന്റെ കെണിയില്‍ പിണറായി കുടുങ്ങിയതെങ്ങനെ? ഇന്ത്യ ടുഡേ അന്വേഷിക്കുന്നു

ബിജെപി നിയോഗിച്ചത് ശബരിമല പിടിച്ചെടുക്കാനുള്ള കര്‍സേവകരെ: മുഖ്യമന്ത്രി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍