UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹാദിയ കേസ് ഇന്ന് സുപ്രിം കോടതിയില്‍

ഹാദിയയുടെ വാദം കേള്‍ക്കുന്ന കാര്യത്തില്‍ തീരുമാനം പറഞ്ഞേക്കും

ഫ് ജസ്റ്റീസ് ദീപക് മിശ്രയടങ്ങുന്ന സുപ്രിം കോടതി ബഞ്ച് ഇന്ന് ഹാദിയ കേസില്‍ വീണ്ടും വാദം കേള്‍ക്കും. തങ്ങളുടെ വിവാഹം കേരള ഹൈക്കോടതി റദ്ദ് ചെയ്തതിനെതിരേ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് വാദം. കേസില്‍ ഹാദിയായുടെ വാദം കേള്‍ക്കുന്ന കാര്യത്തില്‍ ഇന്നു തീരുമാനം ഉണ്ടാകുമെന്നും അറിയുന്നു. മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ വിവാഹം റദ്ദ് ചെയ്ത നടപടിയെ ചീഫ് ജസ്റ്റീസ് ചോദ്യം ചെയ്തിരുന്നതാണ്. ഹൈക്കോടതിക്ക് അത്തരത്തില്‍ തീരുമാനം എടുക്കാന്‍ കഴിയുമോ എന്നായിരുന്നു ദീപക് മിശ്ര ചോദിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് മുസ്ലിം മതത്തിലേക്ക് മാറിയ അഖില എന്ന ഹാദിയയെ ഷെപിന്‍ ജഹാന്‍ വിവാഹം ചെയ്യുന്നത്. ഇതിനെതിരേ ഹാദിയയുടെ പിതാവ് അശോകന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതി വിവാഹം അസാധുവാണെന്നു പ്രഖ്യാപിക്കുകയും പെണ്‍കുട്ടിയെ മതാപിതാക്കള്‍ക്കൊപ്പം വിടാന്‍ ഉത്തരവിടുകയും ചെയ്തത്. കോടതി ഉത്തരവിനെ തുടര്‍ന്ന് വൈക്കത്തുള്ള വീട്ടിലേക്ക് കൊണ്ടു വന്ന ഹാദിയ ഇപ്പോള്‍ വീട്ടുതടങ്കലിലാണ്. ഹൈക്കോടതിയുടെ ഉത്തരവിനെതിരേയാണ് ഷഫിന്‍ സുപ്രിം കോടതിയെ സമീപിച്ചത്.
എന്നാല്‍

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍