UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മകരവിളക്കിന് ശബരിമലയില്‍ പോകണമെന്ന് കെ സുരേന്ദ്രന്‍: ഈ സീസണില്‍ തന്നെ പോകണോയെന്ന് കോടതി

ശബരിമലയില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണ് അത് തകര്‍ക്കുമോയെന്നും കോടതി

മകര വിളക്ക് ദര്‍ശനത്തിന് ശബരിമലയില്‍ പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. താന്‍ കെട്ടുനിറച്ചിരിക്കുകയാണെന്നും ദര്‍ശനം നടത്തേണ്ടതുണ്ടെന്നുമാണ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നത്. എന്നാല്‍ ഈ സീസണില്‍ തന്നെ പോകണോയെന്നായിരുന്നു കോടതിയുടെ ചോദ്യം.

ഏതെങ്കിലും ഒന്നാം തിയതി ശബരിമല ദര്‍ശനം നടത്തിയാല്‍ പോരേയെന്നും കോടതി ചോദിച്ചു. ശബരിമലയില്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണ് അത് തകര്‍ക്കുമോയെന്നും കോടതി ആരാഞ്ഞു. അതേസമയം ശബരിമലയിലെ സമാധാനം തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് പ്രതിയുടെ ഭാഗത്തു നിന്നുള്ളതെന്നും അതിനാല്‍ ഈ സീസണില്‍ ദര്‍ശനം അനുവദിക്കരുതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. സുരേന്ദ്രന്റെ ഹര്‍ജി പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു.

ചിത്തര ആട്ട വിശേഷത്തിന് കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെ തടഞ്ഞതാണ് സുരേന്ദ്രനെതിരായ കേസ്. ഈ കേസില്‍ അറസ്റ്റിലായ സുരേന്ദ്രന്‍ 23 ദിവസം ജയിലില്‍ വാസത്തിന് ശേഷമാണ് മോചിതനായത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 2013ല്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന ട്രെയിന്‍ തടയല്‍ സമരം, 2016ല്‍ കമ്മിഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് എന്നീ കേസുകളിലും ജാമ്യം നേടിയാണ് സുരേന്ദ്രന്‍ പുറത്തിറങ്ങിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍