UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിയെയും കൂട്ടരെയും വിളിക്കാനുള്ള പുലഭ്യവാക്ക് ഇന്ന് ഭൂമി മലയാളത്തിലില്ല; ആ വാക്ക് ഉണ്ടാകട്ടെയെന്നും സുരേഷ് ഗോപി

മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നടങ്കം ചുടലയില്‍ ഒടുങ്ങട്ടെയെന്നും സുരേഷ് ഗോപി

അയ്യപ്പ ഭക്തന്മാര്‍ക്ക് സമാധാനം തിരിച്ചു നല്‍കി ശബരിമലയില്‍ നടപ്പിലാക്കുന്ന വൃത്തികെട്ട പരിപാടികളില്‍ നിന്നും മുഖ്യമന്ത്രിയും സംഘവും പിന്നോട്ട് പോകണമെന്ന് ബിജെപി എംപി സുരേഷ് ഗോപി. അവര്‍ ഒന്നടങ്കം ചുടലയില്‍ ഒടുങ്ങട്ടേയെന്നും സുരേഷ് ഗോപി. ദൈവികമായ സമരങ്ങളെ താലിബാനുമായി കൂട്ടിച്ചേര്‍ക്കുന്ന ശീലമാണ് അവര്‍ക്കെന്നും സുരേഷ് ഗോപി പറഞ്ഞു.

‘നാമജപം എന്താണെന്നും അയ്യപ്പ ദര്‍ശനം എന്താണെന്നും ആചാര്യന്മാരോട് ചോദിക്കുന്നത് നന്നായിരിക്കും. അവരുടെ മന്ത്രിമാര്‍ പറയുന്നത് പോലെ അല്ല. ദൈവികമായ സമരങ്ങളെ താലിബാനുമായി കൂട്ടിച്ചേര്‍ക്കുന്ന ശീലമാണ് അവര്‍ക്ക്. അവരെ വിളിക്കാനുള്ള പുലഭ്യവാക്ക് ഇന്ന് ഭൂമി മലയാളത്തില്‍ ഇല്ല. അങ്ങനെ ഒരു പുലഭ്യവാക്ക് ഉണ്ടാവട്ടെ. ചുടല വരെയാണ് എന്ന് നിശ്ചയിച്ചെങ്കില്‍ ഒന്നടങ്കം ചുടലയില്‍ ഒടുങ്ങട്ടെ’ സെക്രട്ടേറിയറ്റിന് മുന്നില്‍ ശോഭാ സുരേന്ദ്രന്‍ നേതൃത്വം കൊടുക്കുന്ന നിരാഹാര സമര പന്തലില്‍ സുരേഷ് ഗോപി പറഞ്ഞു.

സനല്‍ കുമാറിന്റെ വീടിന്റെ ജപ്തി ഒഴിവാക്കാന്‍ നാളെത്തന്നെ പണമടയ്ക്കാം; പക്ഷെ, പലിശ ചോദിക്കരുത്: സുരേഷ് ഗോപി

ഇപ്പോള്‍ ഭരണം നടത്തുന്നത് പല മതിലുകള്‍ കെട്ടിയ രാഷ്ട്രീയ പാര്‍ട്ടിയാണ്. ഭിന്നിപ്പിച്ച് ഭരിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും സുരേഷ് ഗോപി ആരോപിക്കുന്നു. ഗാന്ധി പാര്‍ക്കില്‍ നിന്ന് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലാണ് അതിന്റെ ആദ്യ സൂചനകളുള്ളത്. വിഷവിത്ത് പാകിയ പ്രസംഗമാണതെന്നും സുരേഷ് ഗോപി പറയുന്നു. ലോകത്താകമാനമുള്ള അയ്യപ്പ ഭക്തരുടെ വേദനയാണ് ഈ സമരം. മനക്കരുത്തുള്ളതിനാലാണ് ഇത്ര ദിവസങ്ങളായി സമരം തുടരുന്നത്. ഈ സമരത്തിന്റെ പൊരുള്‍ വിശ്വാസ സംരക്ഷണമാണ്. ഇത് ഭഗവാന്‍ അയ്യപ്പന്റെ രാഷ്ട്രീയമാണെന്നും സുരേഷ് ഗോപി അവകാശപ്പെടുന്നു. കാക്കിയുടെ ബലത്തില്‍ നടത്തുന്ന കിരാതഭരണം നടുവൊടിഞ്ഞ് വീഴുന്ന കാഴ്ചയാണ് ഭഗവാന്‍ നല്‍കുന്നതെന്നും സുരേഷ് ഗോപി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍