UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുവതികള്‍ക്ക് മാത്രമായി അയ്യപ്പ സ്വാമി ക്ഷേത്രം പണിയുമെന്ന് സുരേഷ് ഗോപി

അയ്യപ്പ ക്ഷേത്രമായ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രിംകോടതി വിധിക്കെതിരെ സുരേഷ് ഗോപിയുടെ പാര്‍ട്ടിയായ ബിജെപിയുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് ഈ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്

യുവതികള്‍ക്കായി അയ്യപ്പ സ്വാമി ക്ഷേത്രം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് സുരേഷ് ഗോപി എംപി. റാന്നിയിലോ പരിസരപ്രദേശങ്ങളിലോ ഇതിനായി സ്ഥലം ലഭ്യമാകുമോയെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അന്വേഷിക്കുമെന്നും സുരേഷ് ഗോപി പറയുന്നു.

ഇത്തരത്തില്‍ സ്ഥലം ലഭ്യമായില്ലെങ്കില്‍ സമാനമനസ്‌കരായ ആളുകളുടെ സഹായത്തോടെ സ്ഥലം ലഭ്യമാക്കും. വഞ്ചി ഇല്ലാത്ത അയ്യപ്പക്ഷേത്രമാണ് തയ്യാറാക്കുന്നത്. അയ്യപ്പ വിഗ്രഹത്തിന്റെ പണി തുടങ്ങിയിട്ടുണ്ട്. അതിന്റെ വിളംബരം ഉടനുണ്ടാകും. ആ വിളംബരത്തിന്റെ ഭാഗമായി ഒരു ഭാരത പ്രദക്ഷിണം ഉടനെയുണ്ടാകുമെന്നും സുരേഷ് ഗോപി പറയുന്നു. കോഴിക്കോട് കല്യാശേരി കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ശ്രീശങ്കര വൃദ്ധസേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.

അയ്യപ്പ ക്ഷേത്രമായ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രിംകോടതി വിധിക്കെതിരെ സുരേഷ് ഗോപിയുടെ പാര്‍ട്ടിയായ ബിജെപിയുടെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം നടക്കുന്നതിനിടെയാണ് ഈ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. അതും ശബരിമലയ്ക്ക് സമീപപ്രദേശങ്ങളിലെവിടെയെങ്കിലും സ്ത്രീകളുടെ ശബരിമല സ്ഥാപിക്കാനാണ് നീക്കം. അതേസമയം ഇത് ബിജെപിയുടെ തീരുമാനമാണോ അതോ എംപിയെന്ന നിലയില്‍ തന്റെ തീരുമാനമാണോയെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിട്ടില്ല.

ഏതൊരു ബുദ്ധിരഹിത സംഘിയുടെയും സിറോക്സ് കോപ്പി മാത്രമാണ് സുരേഷ് ഗോപി

കൃഷിയിടത്തില്‍ പോകാനാണ് ഓഡി ഉപയോഗിച്ചിരുന്നതെന്ന് സുരേഷ് ഗോപി

വേണമെങ്കില്‍ ജീവത്യാഗം; രാഹുല്‍ ഈശ്വറിനു മാത്രമല്ല ശശി രായാവിനുമുണ്ട് പ്ലാന്‍ എ ബി സികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍