UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൃഷിയിടത്തില്‍ പോകാനാണ് ഓഡി ഉപയോഗിച്ചിരുന്നതെന്ന് സുരേഷ് ഗോപി

താന്‍ നിയമലംഘനം നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി ക്രൈംബ്രാഞ്ചിനോട്

പുതുച്ചേരിയിലെ വിലാസത്തില്‍ താമസിച്ചിരുന്നതായും നടനും എംപിയുമായ സുരേഷ് ഗോപി. നികുതി ലാഭിക്കാന്‍ പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതുച്ചേരിയില്‍ തനിക്ക് കൃഷിയിടമുണ്ടെന്നും അവിടെ പോകാനാണ് കാര്‍ ഉപയോഗിച്ചിരുന്നതെന്നും സുരേഷ് ഗോപി പറയുന്നു.

രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട രേഖകളും അദ്ദേഹം ഹാജരാക്കി. വീണ്ടും ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്ന് അന്വേഷണ സംഘം സുരേഷ് ഗോപിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് എസ് പി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. താന്‍ നിയമലംഘനം നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് താല്‍ക്കാലികമായി വേണ്ടെന്ന് വച്ചിരിക്കുകയാണ്.

കേസില്‍ ഇതാദ്യമായാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്തത്. 2010ല്‍ 80 ലക്ഷം രൂപ വില വരുന്ന ഓഡി ക്യൂ സെവന്‍ കാറും രാജ്യസഭാംഗമായതിന് ശേഷം മറ്റൊരു ആഡംബര കാറും പുതുച്ചേരിയിലെ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തു എന്നതാണ് സുരേഷ് ഗോപിയ്‌ക്കെതിരായ ആരോപണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍