UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അശ്ലീല സൈറ്റില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍; മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ അറസ്റ്റ് ചെയ്ത സിഐയുടെ സ്ഥലംമാറ്റം മരവിപ്പിച്ചു

രാഷ്ട്രീയ സ്വാധീനമുള്ള മഹേഷിനെതിരെ കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുന്നതിനിടെയാണ് കന്റോണ്‍മെന്റ് സിഐ എം പ്രസാദിനെ വിജിലന്‍സിലേക്ക് സ്ഥലം മാറ്റിയത്

സ്ത്രീകളുടെ പിന്നാലെ നടന്ന് സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റുകളില്‍ പോസ്റ്റ് ചെയ്ത യുവാവിനെ അറസ്റ്റു ചെയ്ത കന്റോണ്‍മെന്റ് സിഐയുടെ സ്ഥലംമാറ്റ ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് മരവിപ്പിച്ചു. സിഡിറ്റ് ജീവനക്കാരനും മുഖ്യമന്ത്രിയുടെ സൈബര്‍ വിഭാഗത്തിലെ പോസ്റ്റര്‍ ഡിസൈനറുമായ മഹേഷ് ഭാസ്‌കര്‍(31) ആണ് ഇക്കഴിഞ്ഞ നാലിന് അറസ്റ്റിലായത്.

എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയുടെ പരാതിയിലായിരുന്നു മഹേഷിന്റെ അറസ്റ്റ്. ജൂലൈ നാലിന് തിരുവനന്തപുരം പാളയം സാഫല്യം കോംപ്ലക്‌സില്‍ വച്ച് യുവതിയുടെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ യുവാവ് എക്‌സ് വീഡിയോസ് എന്ന അശ്ലീല സൈറ്റില്‍ അപ്പ്‌ലോഡ് ചെയ്യുകയായിരുന്നു. ഒരു സുഹൃത്തില്‍ നിന്നും ഈ വിവരം അറിഞ്ഞ യുവതി ഉന്നത പോലീസ് ഉദ്യോഗസ്ഥന് പരാതി നല്‍കുകയും കന്റോണ്‍മെന്റ് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി അറസ്റ്റിലാകുകയുമായിരുന്നു.

എക്‌സ് വീഡിയോസില്‍ മുപ്പതിലേറെ സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളും അപ്പ്‌ലോഡ് ചെയ്തിട്ടുള്ള ഇയാള്‍ ഫേസ്ബുക്ക് പേജിലൂടെയും ഈ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. വ്യാജ അക്കൗണ്ട് വഴിയാണ് ചിത്രങ്ങളും വീഡിയോകളും അപ്പ്‌ലോഡ് ചെയ്തിരുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെങ്കിലും ഇയാള്‍ മാനസികരോഗിയാണെന്ന് പോലീസ് അറിയിച്ചതിനെ തുടര്‍ന്ന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

രാഷ്ട്രീയ സ്വാധീനമുള്ള മഹേഷിനെതിരെ കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുന്നതിനിടെയാണ് കന്റോണ്‍മെന്റ് സിഐ എം പ്രസാദിനെ വിജിലന്‍സിലേക്ക് സ്ഥലം മാറ്റിയത്. ഇതിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ അന്വേഷണം നടത്തിയ അഴിമുഖത്തിന് സ്ഥലംമാറ്റ ഉത്തരവിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് മറുപടി ലഭിച്ചത്. എന്നാല്‍ ഇന്ന് രാവിലെ ഈ ഉത്തരവ് മരവിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിറക്കുകയായിരുന്നു.

സ്ത്രീകളുടെ പിന്നാലെ നടന്ന് ഫോട്ടോയെടുത്ത് അശ്ലീല സൈറ്റില്‍ ഇട്ടു: മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗ്രാഫിക് ഡിസൈനര്‍ പിടിയില്‍

കന്റോണ്‍മെന്റ് സി ഐയ്ക്ക് സ്ഥലംമാറ്റം; മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമെന്ന് ആരോപണം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍