UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സന്ദീപാനന്ദഗിരിക്ക് നേരെയുണ്ടായ ആക്രമണം: അമിത് ഷായുടെ വരവിന് മുമ്പ് കലാപം ലക്ഷ്യമിട്ടെന്ന് അഗ്നിവേശ്

അടുത്തകാലത്ത് തനിക്ക് നേരെ ആക്രമണം നടത്തിയവര്‍ തന്നെയാണ് സന്ദീപാനന്ദഗിരിയെയും ആക്രമിച്ചതെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് സ്വാമി അഗ്നിവേശ്‌

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണം ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ വരവിന് തൊട്ടുമ്പ് കലാപം നടത്താന്‍ ലക്ഷ്യമിട്ടാണെന്ന് സ്വാമി അഗ്നിവേശ്. അക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഹിന്ദുവിശ്വാസത്തിന്റെ സംരക്ഷകരാണെന്നാണ് നടിക്കുന്നതെങ്കിലും ഹിന്ദുവിശ്വാസത്തിന്റെയും മാനവികതയുടെയും ശത്രുക്കളാണ് അവരെന്നും അഗ്നിവേശ് പ്രസ്താവനയില്‍ പറഞ്ഞു.

വേദവിശ്വാസം അക്രമവും സംഘര്‍ഷവും ഉയര്‍ത്തിപ്പിടിക്കുന്നതോ അംഗീകരിക്കാവുന്നതോ അല്ല. വാക്കുകളെ വാക്കുകൊണ്ടാണ് നേരിടേണ്ടതെന്നും അഗ്നിവേശ് കൂട്ടിച്ചേര്‍ത്തു. അല്ലാതെ വാളുകൊണ്ടല്ല. ഇതിന് വിരുദ്ധമായി ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവര്‍ ക്രിമിനലുകളാണ്. ഹിന്ദു വിശ്വാസത്തോട് താല്‍പര്യമുള്ളവര്‍ ഇക്കൂട്ടര്‍ക്കെതിരെ ഒന്നിച്ചുനില്‍ക്കുകയും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വിദ്വേഷവും സംഘര്‍ഷവും വളര്‍ത്താനുള്ള പദ്ധതികളെ ചെറുത്ത് തോല്‍പ്പിക്കുകയും ചെയ്യണം.

അമിത് ഷായുടെ കേരള സന്ദര്‍ശനത്തിന് തൊട്ടുമുമ്പാണ് ഈ അതിക്രമമെന്നത് ശ്രദ്ധേയമാണ്. വര്‍ഗ്ഗീയ വികാരം ആളിക്കത്തിക്കുകയാണ് അവരുടെ ലക്ഷ്യം. ഹിന്ദു വിശ്വാസത്തില്‍ നിന്നുകൊണ്ട് യുക്തിസഹമായ നിലപാടുകള്‍ സ്വീകരിക്കുന്ന സാമൂഹികവും മതപരവുമായ പരിഷ്‌കരണത്തിന് വേണ്ടി ധീരമായി ശബ്ദിക്കുന്ന സ്വാമി സന്ദീപാനന്ദഗിരിയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. നിക്ഷിപ്ത താല്‍പര്യക്കാരുടെ പിണിയാളുകള്‍ക്ക് ഇതില്‍ അസ്വസ്ഥത തോന്നിയതിലും ഒരു ആത്മീയഗുരുവിനെ ശാരീരികമായി ആക്രമിക്കുന്ന വിധത്തിലേക്ക് അവര്‍ തരംതാഴ്ന്നതിലും തനിക്ക് അത്ഭുതമില്ലെന്നും അഗ്നിവേശ് കൂട്ടിച്ചേര്‍ത്തു.

അടുത്തകാലത്ത് തനിക്ക് നേരെ ആക്രമണം നടത്തിയവര്‍ തന്നെയാണ് സ്വാമിയെയും ആക്രമിച്ചതെന്ന് തനിക്ക് ഉറപ്പുണ്ട്. ഇവ രാജ്യത്തിന് തന്നെയുള്ള അപകട സൂചനകളാണ്. മതവികാരം ഇളക്കിവിട്ട് ജനങ്ങളെ വര്‍ഗ്ഗീയമായി ഭിന്നിപ്പിച്ച് അധികാരം കയ്യടക്കാന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയവാദികള്‍ കേരളത്തിന്റെ പ്രശംസനീയമായ മതനിരപേക്ഷതയ്ക്ക് തുരങ്കം വയ്ക്കാനൊരുങ്ങുന്നു. ആട്ടിന്‍തോലിട്ട ഈ ചെന്നായ്ക്കളെ തുറന്നുകാണിക്കുകയാണ് കേരള ജനത ചെയ്യേണ്ടതെന്നും അഗ്നിവേശ് കൂട്ടിച്ചേര്‍ത്തു.

ശബരിമല: കേരള സര്‍ക്കാരിനെ പിരിച്ച് വിടാന്‍ മടിക്കില്ലെന്ന് അമിത് ഷാ

എന്നും ഹിന്ദുത്വ തീവ്രവാദികളുടെ കണ്ണിലെ കരട്; സന്ദീപാനന്ദ ഗിരി ‘പി കെ ഷിബു’ ആയി മാറുമ്പോള്‍!

‘എന്നെക്കൊണ്ട് ഒറ്റയ്ക്ക് പറ്റുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ’: അമിത് ഷായോട് ട്രോളര്‍മാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍