UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോലീസ് വകുപ്പിന് കീഴിലെ നീന്തല്‍ കുളത്തില്‍ പരിശീലനം നടത്തിയ കുട്ടികള്‍ക്ക് പനി; രക്ഷിതാക്കള്‍ കോടതിയിലേക്ക്

ഈമാസം ഒന്ന് മുതല്‍ ഏഴ് വരെ നീന്തല്‍ പരിശീലനത്തിന് എത്തിയ നിരവധി കുട്ടികളാണ് വിവിധ ആശുപത്രികളില്‍ ഇതിനകം ചികിത്സ തേടിയത്

തിരുവനന്തപുരത്ത് ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തിലെ പോലീസ് വകുപ്പിന് കീഴിലെ നീന്തല്‍ കുളത്തില്‍ പരിശീലനം നടത്തിയ കുട്ടികള്‍ക്ക് പനിയും ഛര്‍ദ്ദിയും. പരാതിയുമായി രക്ഷിതാക്കള്‍ കോടതിയിലേക്ക് നീങ്ങാനൊരുങ്ങുമ്പോഴും പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് സ്‌റ്റേഡിയം അധികൃതരുടെ നിലപാട്.

സംസ്ഥാനത്തെ ആദ്യ ക്ലോറിന്‍രഹിത കുളമാണ് ഇത്. ഈമാസം ഒന്ന് മുതല്‍ ഏഴ് വരെ നീന്തല്‍ പരിശീലനത്തിന് എത്തിയ നിരവധി കുട്ടികളാണ് വിവിധ ആശുപത്രികളില്‍ ഇതിനകം ചികിത്സ തേടിയത്. എട്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് ബേബി പൂളും, മറ്റുള്ളവര്‍ക്ക് വലിയ പൂളുമാണ് ഉള്ളത്. ഇതില്‍ വലിയ പൂളില്‍ പരിശീലനം നടത്തിയ കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. മാസം 1500 രൂപയാണ് ഇവിടെ പരിശീലനം നടത്തുന്നതിനുള്ള ഫീസ്.

പോലീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുളമായതിനാലാണ് രക്ഷിതാക്കള്‍ നേരിട്ട് കോടതിയെ സമീപിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ച് ദിവസത്തേക്ക് ബേബി പൂള്‍ അടച്ചിട്ടു. വലിയ പൂള്‍ ഒരു ദിവസം അടച്ചിട്ട് വൃത്തിയാക്കി. വാട്ടര്‍ അതോറിറ്റിയില്‍ നിന്നാണ് കുളത്തില്‍ വെള്ളം എത്തിക്കുന്നത്. കുളത്തിലെ വെള്ളം പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ ഫലം വരാന്‍ രണ്ടാഴ്ചയെടുക്കും.

read more:500 അന്തര്‍സംസ്ഥാന ബസുകള്‍ക്കെതിരെ 20 ദിവസം കൊണ്ട് ചുമത്തിയ പിഴ 1.32 കോടി രൂപ; എന്നിട്ടും നിയമലംഘനങ്ങള്‍ തുടരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍