UPDATES

സിനിമാ വാര്‍ത്തകള്‍

മീ ടൂവില്‍ ആദ്യ കേസ്: തനുശ്രീ ദത്തയുടെ പരാതിയില്‍ നാനാ പടേക്കര്‍ക്കെതിരെ കേസെടുത്തു

പടേക്കറിനെ കൂടാതെ നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യ, സംവിധായകന്‍ രാകേഷ് സാരംഗ്, നിര്‍മ്മാതാവ് സമീ സിദ്ദിഖി എന്നിവര്‍ക്കെതിരെയാണ് ലൈംഗിക പീഡനം, സ്ത്രീകള്‍ക്കെതിരായ അസഭ്യമായ പെരുമാറ്റം എന്നീ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്

നടി തനുശ്രീ ദത്തയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്‍ നാനാ പടേക്കര്‍ക്കും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ ഇന്നലെ രാത്രി ഒഷിവാര പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തനുശ്രീയുടെ വെളിപ്പെടുത്തലോടെയാണ് ഇന്ത്യയില്‍ മീ ടൂ കാമ്പെയ്‌നിംഗ് ആരംഭിച്ചത്. മീ ടൂവിനെ പിന്തുടര്‍ന്ന് രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ കേസാണ് ഇത്.

പടേക്കറിനെ കൂടാതെ നൃത്തസംവിധായകന്‍ ഗണേഷ് ആചാര്യ, സംവിധായകന്‍ രാകേഷ് സാരംഗ്, നിര്‍മ്മാതാവ് സമീ സിദ്ദിഖി എന്നിവര്‍ക്കെതിരെയാണ് ലൈംഗിക പീഡനം, സ്ത്രീകള്‍ക്കെതിരായ അസഭ്യമായ പെരുമാറ്റം എന്നീ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്. പരാതി നല്‍കി ദിവസങ്ങള്‍ക്ക് ശേഷവും കേസ് രജിസ്റ്റര്‍ ചെയ്യാത്തതെന്താണെന്ന് ഇന്നലെ സ്റ്റേഷനിലെത്തിയ അവര്‍ ചോദിച്ചിരുന്നു. സ്റ്റുഡിയോയില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ തന്റെ കാര്‍ ആക്രമിച്ച മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന പ്രവര്‍ത്തകര്‍ക്കെതിരെയും തനുശ്രീ പരാതി നല്‍കിയിരുന്നു.

2008 മാര്‍ച്ചില്‍ ഹോര്‍ണ്‍ ഓകെ പ്ലീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിന്റെ ഗുര്‍ഗോവനിലെ ഫിലിമിസ്ഥാന്‍ സ്റ്റുഡിയോയില്‍ നടക്കുമ്പോള്‍ പടേക്കര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് രണ്ട് പേജുള്ള തനുശ്രീയുടെ പരാതിയില്‍ പറയുന്നത്. നൃത്തം ചെയ്യുന്നതെങ്ങനെയാണെന്ന് പഠിപ്പിച്ച് കൊടുക്കുന്നതിനിടെ അനാവശ്യമായും അപമാനിക്കുന്ന വിധത്തിലും പടേക്കര്‍ തന്നെ സ്പര്‍ശിച്ചുവെന്നാണ് തനുശ്രീ പറയുന്നത്. ആദ്യം പടേക്കര്‍ ഇല്ലാതിരുന്ന സ്റ്റെപ്പുകളില്‍ പിന്നീട് ഉള്‍പ്പെടുത്തി ഇതിനുള്ള സാഹചര്യമൊരുക്കിയെന്നതാണ് ആചാര്യയ്‌ക്കെതിരായ ആരോപണം.

തനുശ്രീയുടെ പരാതിയില്‍ പത്ത് ദിവസത്തിനകം നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര വനിതാ കമ്മിഷന്‍ പടേക്കര്‍ക്ക് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം പത്ത് വര്‍ഷം മുമ്പത്തെ സത്യം ഇപ്പോഴും സത്യം തന്നെയായിരിക്കുമെന്നും അന്ന് പറഞ്ഞത് മാത്രമാണ് ഇപ്പോഴും പറയാനുള്ളതെന്നുമാണ് പടേക്കര്‍ പ്രതികരിച്ചത്. അഭിഭാഷകന്‍ പറഞ്ഞിട്ടാണ് ഇത്രനാളും പ്രതികരിക്കാതിരുന്നതെന്നും പടേക്കര്‍ പറയുന്നു. പടേക്കര്‍ എല്ലായ്‌പ്പോഴും സ്ത്രീകളോട് മോശമായി പെരുമാറുന്നയാളാണെന്നും എല്ലാവര്‍ക്കും അതറിയാമെന്നും എന്നാല്‍ അക്കാര്യം ആരും ഗൗരവത്തിലെടുക്കാറില്ലെന്നും തനുശ്രീ ആരോപിച്ചിരുന്നു. ഇവരെ പിന്തുണച്ച് ഒട്ടനവധി ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തുകയും ചെയ്തു.

തനുശ്രീയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കങ്കണയുള്‍പ്പെടെ നിരവധി താരങ്ങള്‍ കാമ്പെയ്‌നിംഗിന്റെ ഭാഗമായത്. കങ്കണയുടെ വെളിപ്പെടുത്തലിനോട് സോനം കപൂറിന്റെ പ്രതികരണം ബോളിവുഡില്‍ വാക്‌പോരിന് വഴിയൊരുക്കുകയും ചെയ്തു.

ബോളിവുഡിലെ ലൈംഗികാതിക്രമം യാഥാര്‍ത്ഥ്യം; തനുശ്രീ ദത്തയെ പിന്തുണച്ച് കാജോള്‍

അമിതാഭ് ബച്ചന്‍ കാപട്യം നിറഞ്ഞ മനുഷ്യനെന്ന് തനുശ്രീ ദത്ത; ‘സാമൂഹ്യ പ്രതിബദ്ധത’ സിനിമയില്‍ മാത്രമേയുള്ളൂ

ഭീഷണികളെ പേടിക്കുന്നില്ലെന്ന് തനുശ്രീ ദത്ത (വീഡിയോ); പിന്തുണയുമായി ബോളിവുഡ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍