UPDATES

ന്യൂസ് അപ്ഡേറ്റ്സ്

88 വിദ്യാര്‍ത്ഥിനികളെ വിവസ്ത്രരാക്കി അധ്യാപികമാരുടെ ശിക്ഷ

സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

അരുണാചല്‍ പ്രദേശില്‍ 88 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അധ്യാപികമാര്‍ വിവസ്ത്രരാക്കി നിര്‍ത്തി അപമാനിച്ചതായി പരാതി. ശിക്ഷ നടപടിയുടെ പേരിലാണ് മറ്റു കുട്ടികളുടെ മുന്നില്‍ ഇത്രയും വിദ്യാര്‍ത്ഥിനികളെ വിവസ്ത്രരാക്കിയത്. പ്രധാനാധ്യാപികയെക്കുറിച്ച് മോശമായി എഴുതിയ ഒരു കടലാസ് കഷ്ണം കണ്ടുകിട്ടിയതിന്റെ പേരിലാണ് വിദ്യാര്‍ത്ഥിനികള്‍ ഇങ്ങനെയൊരു ശിക്ഷയ്ക്ക് ഇരകളാകേണ്ടി വന്നത്.

അരുണാചല്‍ പ്രദേശിലെ പാപുംപരെ ജില്ലയിലെ തനി ഹാപ്പ( ന്യൂ സഗലീ)യില്‍ സ്ഥിതി ചെയ്യുന്ന കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തിലാണ് സംഭവം. ആറും ഏഴും ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളാണ് വിവസ്ത്രരാക്കപ്പെട്ടത്. നവംബര്‍ 23 ന് ആണ് സംഭവം നടക്കുന്നത്. ഇരകാളക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ നവംബര്‍ 27 ന് ഓള്‍ സഗലീ സ്റ്റുഡന്റ് യൂണിയനില്‍ പരാതിപ്പെട്ടതോടെയാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടികളും മാതാപിതാക്കളും പൊലീസില്‍ പരാതി നല്‍കി. പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രണ്ട് അസിസ്റ്റന്റ് ടീച്ചര്‍മാരും ഒരു ജൂനിയര്‍ ടീച്ചറും ചേര്‍ന്നാണ് വിദ്യാര്‍ത്ഥികളെ വസ്ത്രം അഴിപ്പിച്ച് നിര്‍ത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. അശ്ലീലവാചകങ്ങളില്‍ ഹെഡ് ടീച്ചര്‍ക്കെതിരേ ആരോ എഴുതിയ കടലാസ് കഷ്ണം അധ്യാപകര്‍ക്ക് കിട്ടുകയും ഇതെഴുതിയതാരാണെന്നു കണ്ടുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മറ്റു വിദ്യാര്‍ത്ഥികളുടെ മുന്നില്‍ രണ്ടു ക്ലാസുകളിലേയുമായി 88 വിദ്യാര്‍ത്ഥിനികളെ വസ്ത്രം അഴിപ്പിച്ച് നിര്‍ത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍