UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പദ്മാവത് കാണുന്നതിനിടെ തിയേറ്ററിനുള്ളില്‍ 19 കാരിയെ സുഹൃത്ത് ബലാത്സംഗം ചെയ്തു

ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ടതായിരുന്നു ഇരുവരും

സിനിമ തിയേറ്ററിനുള്ളില്‍ 19 കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായ പരാതി. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 23 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ഹൈദരാബാദിലാണ് സംഭവം.

ഫെയ്‌സ്ബുക്ക് വഴി രണ്ടു മാസങ്ങള്‍ക്കു മുമ്പാണ് പെണ്‍കുട്ടിയും യുവാവും സുഹൃത്തുക്കളായത്. ഈ ബന്ധത്തിന്റെ പുറത്താണ് ജനുവരി 29 ന് ഇരുവരും സെക്കന്തരാബാദിലുള്ള പ്രശാന്ത് തിയേറ്റില്‍ പദാമാവത് കാണാന്‍ പോയത്. സിനിമ കാണാന്‍ വളരെ കുറച്ച് ആളുകളെ ഉണ്ടായിരുന്നുള്ളൂ. സിനിമ നടന്നുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു കണ്ടകട്‌ല ബിക്ഷാപതി എന്ന 23 കാരന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചത്.

ശരീരത്തില്‍ നിരവധി ക്ഷതങ്ങളേറ്റ പെണ്‍കുട്ടി തിയേറ്ററില്‍ നിന്നും രക്ഷപ്പെട്ട ശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. തിയേറ്ററിന്റെ ഭാഗത്തു നിന്നുണ്ടായ ഉത്തരവാദിത്വരഹിത പെരുമാറ്റത്തിന്റെ പേരില്‍ തിയേറ്റര്‍ ഉടമയ്‌ക്കെതിരേയും പൊലീസ് നടപടിയെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍