UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരുപാട് നന്ദിയുണ്ട് നിതീഷ് കുമാര്‍; രോഷത്തോടെ തേജസ്വി യാദവ്

ബിജെപിയുമായി സന്ധി ചെയ്തിരുന്നെങ്കില്‍ നിങ്ങള്‍ അദ്ദേഹത്തിന് ഹരിശ്ചന്ദ്ര പട്ടം നല്‍കുമായിരുന്നു

കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുപ്രസാദ് യാദവിന് മൂന്നരവര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചതിനു പിന്നാലെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പരിഹസിച്ചുകൊണ്ട് ലാലുവിന്റെ മകന്‍ തേജസ്വി യാദവ്. ‘വളരെ നന്ദി നിതീഷ് കുമാര്‍’ എന്നായിരുന്നു തേജസ്വിയുടെ ട്വീറ്റ്. നിതീഷ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിസ്ഥാനം വഹിച്ചിരുന്നയാളാണ് തേജസ്വി.

തന്റെ പിതാവിനെതിരേ നടന്നത് രാഷ്ട്രീയഗൂഡാലോചനയാണെന്നും തേജ്വസി യാദവ് ആരോപിച്ചു. അദ്ദേഹം ബിജെപിയുമായി കൂട്ടുചേരാന്‍ തയ്യാറായിരുന്നുവെങ്കില്‍ അവര്‍ ഹരിശ്ചന്ദ്ര പട്ടം നല്‍കുമായിരുന്നു; തേജ്വസി പരിഹസിച്ചു. കേന്ദ്രസര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും കടുത്ത വിമര്‍ശകനായിരുന്നു ലാലുപ്രസാദ് യാദവ്.

എന്നാല്‍ നിയമവ്യവസ്ഥയോടുള്ള ലാലുവിന്റെ വെല്ലുവിളി അവസാനിപ്പിക്കുകയാണ് കോടതിവിധി എന്നാണ് ബിജെപി പ്രതികരിച്ചത്. അനീതി ചെയ്തതിന്റെ ഫലമാണ് അദ്ദേഹത്തിന് കിട്ടിയ ജയില്‍ എന്നും ബിജെപി പറഞ്ഞു. കോണ്‍ഗ്രസുമായി ചേര്‍ന്ന് അഴിമതിയുടെ മുന്നണിയാണ് ലാലു ഉണ്ടാക്കിയതെന്നും അതില്‍ ഒരു വിക്കറ്റാണ് ഇപ്പോള്‍ വീണതെന്നും ബിജെപി വക്താവ് സമ്പിത് പത്ര പരിഹസിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍