UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കശ്മീരില്‍ സൈനിക കാമ്പില്‍ ഭീകരാക്രമണം: മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

സൈനികരുടെ ക്വാര്‍ട്ടേഴ്‌സിനുനേരെയാണ് വെടിവയ്പ്പുണ്ടായത്

ജമ്മു കശ്മീരില്‍ സൈനിക കാമ്പിനു നേരെ ഭീകരാക്രമണം. ഇന്നു പുലര്‍ച്ചെ 4.55 ഓടോയൊണ് സുഞ്ച്വാന്‍ സൈനിക കാമ്പിനുള്ളിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് ഭീകരവാദികള്‍ ആക്രമണം നടത്തിയത്. മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായാണ് ഒടുവില്‍ കിട്ടുന്ന വിവരം. സൈനികരുടെ കുടുംബങ്ങള്‍ താമിസിക്കുന്നിടത്തേക്കായിരുന്നു ഭീകരര്‍ വെടിവച്ചതെന്നത്. ഒരു ഹവീല്‍ദാറിന്റെ മകളും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.

അതേസമയം ക്വാര്‍ട്ടേഴ്‌സില്‍ കടന്നു കയറി ആക്രമണം നടത്തിയ ഭീകരരെ സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ചാവേറാക്രമണമാണ് ഇവര്‍ നടത്തിയതെന്നാണ് അനുമാനം. ഏക്കറു കണക്കിന് സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന കാമ്പില്‍ സ്‌കൂളുകളും ക്വാര്‍ട്ടേഴ്‌സുകളുമൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതേ കാമ്പില്‍ പത്തുവര്‍ഷം മുമ്പും ഭീകരാക്രമണം നടന്നിട്ടുണ്ട്. അന്ന് നിരവധി സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍