UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓണാവധി കഴിഞ്ഞിട്ടും പാഠപുസ്തകങ്ങളില്ല; കാരണം താന്‍ തള്ളിയ ടോമിന്‍ തച്ചങ്കരിയുടെ നിര്‍ദേശമെന്ന് അബ്ദു റബ്ബ്‌

ഓണപരീക്ഷ കഴിഞ്ഞ നല്‍കേണ്ട പുസ്തകങ്ങള്‍ക്കു പകരം ക്രിസ്തുമസ് പരീക്ഷക്ക് ശേഷമുളള പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നു

ഓണാവധി കഴിഞ്ഞിട്ടും പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പിനു കഴിയാത്തത് വിദ്യാഭ്യാസവകുപ്പിന്റെ പരിഷ്‌കാരത്തിനേറ്റ തിരിച്ചടിയാണെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ് അഴിമുഖത്തോട് പറഞ്ഞു. മുന്‍ സര്‍ക്കാര്‍ പോകുമ്പോള്‍ തന്നെ അടുത്ത അദ്ധ്യായനവര്‍ഷത്തേക്കുളള പുസ്തകങ്ങള്‍ അച്ചടിച്ചതുകൊണ്ട് പുതിയ സര്‍ക്കാറിന് തുടക്കത്തില്‍ തന്നെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാനായതെന്നും അദ്ദേഹം പറഞ്ഞു. പാഠപുസ്തകങ്ങള്‍ വാള്യങ്ങളായി; ഘട്ടം ഘട്ടമായി അച്ചടിക്കാന്‍ തിരുമാനിച്ചതാണ് ഇപ്പോള്‍ ഒണാവാധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറന്നിട്ടും പുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ പരാജയപെട്ടതെന്നും അദ്ദേഹം പറഞ്ഞു.

” ഞാന്‍ മന്ത്രിയായിരുന്നുപ്പോള്‍ തന്നെ ഇങ്ങനെ വാള്യങ്ങളായി പാഠപുസ്തകങ്ങള്‍ പ്രസിദ്ധികരിക്കണമെന്ന് ടോമിന്‍ തച്ചങ്കരി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, അത് അത്ര പ്രായോഗികമല്ലെന്ന് തോന്നിയതിനാല്‍ ഞങ്ങള്‍ അതിനു തയ്യാറായില്ല. പുതിയ സര്‍ക്കാര്‍ ആ നയം പിന്തുടര്‍ന്നതുകൊണ്ടാണ് പാഠപുസ്തകങ്ങള്‍ നല്‍കാന്‍ കഴിയാതെ പോയത്.”

ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞിട്ട് നല്‍കേണ്ട പാഠപുസ്തകങ്ങള്‍ ചില സ്‌കൂളുകളില്‍ ഇപ്പോള്‍ എത്തിയതായും അറിയുന്നു. ഓണപരീക്ഷ കഴിഞ്ഞ നല്‍കേണ്ട പുസ്തകങ്ങള്‍ക്കു പകരം ക്രിസ്തുമസ് പരീക്ഷക്ക് ശേഷമുളള പുസ്തകങ്ങള്‍ നല്‍കിയതുകൊണ്ട് എന്തു പ്രയോജനമെന്നും അദ്ദേഹം ചോദിച്ചു. ഓണത്തിനു മുമ്പ് പഠിപ്പിച്ച് അതെ പുസ്തകങ്ങള്‍ തന്നെയാണ് ഇപ്പോഴും അദ്ധ്യാപകര്‍ പഠിപ്പിക്കുന്നതെന്നാണ് കേള്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഭരണത്തിന്റെ അവസാനത്തെ രണ്ടു വര്‍ഷങ്ങളില്‍ സമയത്തിനു പുസ്തകങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യാന്‍ തങ്ങള്‍ക്ക് ആയിട്ടുണ്ടെന്നും അബ്ദുറബ് അഴിമുഖത്തോട് പറഞ്ഞു.

തനിക്കെതിരായി അന്നു പ്രതിപക്ഷം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ മുഖവിലക്കെടുത്തതുകൊണ്ടാണ് അവസാനത്തെ രണ്ടു വര്‍ഷം ഫലപ്രദമായ രീതിയില്‍ പാഠപുസ്തകം എത്തിക്കാന്‍ തങ്ങള്‍ക്കു കഴിഞ്ഞതെന്നും അബ്ദുറബ് എംഎല്‍എ അഴിമുഖത്തോട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍