UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തലശേരി ഷിധിന്‍ വധക്കേസ് ഒമ്പത് പേര്‍ക്ക് ജീവപര്യന്തം: മൂന്ന് പേര്‍ സി ഒ ടി നസീര്‍ വധശ്രമക്കേസിലും പങ്കുള്ളവര്‍

ബ്രിട്ടോ, മിഥുന്‍, സോജിത്ത് എന്നിവരാണ് ഈ കേസില്‍ ശിക്ഷിക്കപ്പെട്ട സി ഒ ടി നസീര്‍ വധശ്രമക്കേസിലെ പ്രതികള്‍

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റമുട്ടി വടക്കുമ്പാട് സ്വദേശി ഷിധിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒമ്പത് പ്രതികള്‍ക്കും ജീവപര്യന്തം. ഓരോ ലക്ഷം വീതം പിഴയടയ്ക്കാനും തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. സി ഒ ടി നസീര്‍ വധശ്രമക്കേസിലെ മൂന്ന് പ്രതികളും ശിക്ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

ബ്രിട്ടോ, മിഥുന്‍, സോജിത്ത് എന്നിവരാണ് ഈ കേസില്‍ ശിക്ഷിക്കപ്പെട്ട സി ഒ ടി നസീര്‍ വധശ്രമക്കേസിലെ പ്രതികള്‍. 2013 ഒക്ടോബര്‍ നാലിന് രാത്രിയാണ് പാറക്കെട്ടിലെയും കൊളശേരിയിലെയും സിപിഎം പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ഏറ്റുമുട്ടിയത്. പാറക്കെട്ടിലെ സിപിഎം പ്രവര്‍ത്തകന്റെ കട ആക്രമിച്ചത് ചോദ്യം ചെയ്ത് കൊളശേരിയിലെത്തിയ സംഘം മറ്റൊരു സിപിഎം പ്രവര്‍ത്തകനായ ബ്രിട്ടോയുടെ വീട് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തിലാണ് ഷിധിന്‍ കൊല്ലപ്പെട്ടത്. അയോധ്യ ബസ് സ്റ്റോപ്പിന് സമീപത്താണ് ഷിധിനെ ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

also read:അതിജീവിക്കുന്ന കേരളം; കവളപ്പാറയില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ നിസ്‌കാര ഹാള്‍ വിട്ടു നല്‍കി പോത്തുകല്ല് മഹല്ല് കമ്മിറ്റി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍