UPDATES

സമവായ നീക്കം പാളി; ശബരിമല തന്ത്രി കുടുംബം മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്കില്ല

നാളെയാണ് മുഖ്യമന്ത്രി തന്ത്രി കുടുംബവുമായുള്ള സമവായ ചര്‍ച്ച തീരുമാനിച്ചിരുന്നത്‌

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെ സമവായ നീക്കം പാളി. ശബരിമല തന്ത്രി കുടുംബം ചര്‍ച്ചയില്‍ നിന്നും പിന്‍മാറിയതോടെയാണ് സര്‍ക്കാരിന്റെ നീക്കം പാളിയത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന സുപ്രിംകോടതി ഉത്തരവ് നടപ്പാക്കാനാകില്ലെന്നാണ് തന്ത്രി കുടുംബവും പന്തളം രാജകുടുംബവും ആവര്‍ത്തിക്കുന്നത്. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ലംഘനമാണ് അതെന്നും അവര്‍ അവകാശപ്പെടുന്നു.

നാളെ നടക്കുന്ന സമവായ ചര്‍ച്ചയിലേക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്ത്രി കുടുംബാംഗങ്ങളെ ക്ഷണിച്ചത്. അതേസമയം റിവ്യൂ ഹര്‍ജിയുടെ കാര്യത്തില്‍ തീരുമാനമായതിന് ശേഷം മാത്രം ചര്‍ച്ച മതിയെന്ന് മുന്‍ ശബരിമല തന്ത്രി കണ്ഠരര് മോഹനര് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സുപ്രിംകോടതി വിധി മൂലം ശബരിമല ക്ഷേത്രം നശിക്കുമെന്നും ചൈതന്യം നഷ്ടമാകുമെന്നും തന്ത്രി കണ്ഠരര് രാജീവര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വിധിക്ക് പിന്നില്‍ അടിയൊഴുക്കുകളുണ്ടെന്നായിരുന്നു രാജീവരുടെ ആരോപണം.

വിധിക്കെതിരെ പത്തനംതിട്ടയില്‍ നടക്കുന്ന പ്രതിഷേധ യോഗത്തില്‍ ഇന്നലെ തന്ത്രി കുടുംബവും എന്‍എസ്എസും പന്തളം കൊട്ടാരം പ്രതിനിധികളും ഒരുമിച്ച് പങ്കെടുത്തിരുന്നു. ഇന്ന് പത്തനംതിട്ടയില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. എന്‍എസ്എസും കൊട്ടാരം പ്രതിനിധികളുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ സമവായ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് തന്ത്രി കുടുംബം പ്രഖ്യാപിച്ചത്.

ക്ലീന്‍ ഷേവ്, കാലില്‍ കാന്‍വാസ് ഷൂ; ആചാരങ്ങളില്‍ എത്ര വരെ ഇളവാകാം ചെന്നിത്തല?

ശബരിമലയല്ല, ആഗോളതാപനമാണ് കേരളമേ നിന്റെ പ്രശ്നം; രാഷ്ട്രീയനേതാക്കൾ ഇനിയെങ്കിലും യാഥാർത്ഥ്യത്തിലേക്ക് വളരുമോ?

ആര്‍ത്തവം അശുദ്ധിയാണെന്ന് സമ്മതിക്കുന്ന സ്ത്രീകള്‍ അടിമകള്‍ അടിമത്വത്തില്‍ അഭിമാനിക്കുന്നത് പോലെയാണ്: സാറാ ജോസഫ്‌

ഇനി മേലിൽ ആർത്തവമുള്ള സ്ത്രീയെ വിവാഹം കഴിക്കില്ല എന്നു ഭക്തന്മാര്‍ തീരുമാനിക്കുമോ? ശാരദക്കുട്ടി ചോദിക്കുന്നു

സ്ത്രീകള്‍ക്ക് കടക്കാന്‍ സാധിക്കാത്ത പ്രായത്തില്‍ സേതു പാര്‍വ്വതിഭായി ശബരിമലയില്‍ പോയി എന്നത് സത്യം; ചിത്രങ്ങളടക്കമുള്ള തെളിവുകളുണ്ട്‌

ഇപ്പോൾ രാജ്യം നേരിടുന്ന ജീവന്മരണപ്രശ്നമാണല്ലോ അയ്യപ്പന്റെ ബ്രഹ്മചര്യം; ആത്മനിന്ദ തോന്നുന്നെന്ന് കെ ആര്‍ മീര

സ്ത്രീകളെ തെറിയഭിഷേകം നടത്തി ദൈവത്തെ പ്രീതിപ്പെടുത്താമെന്നാണോ നിങ്ങള്‍ കരുതുന്നത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍