UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപിന്റെ ഡി സിനിമാസിനെതിരെ പരാതി നല്‍കിയ ആളെ ആക്രമിച്ചു

ചാലക്കുടി ഡി സിനിമാസ് തിയറ്റര്‍ നിര്‍മ്മിച്ചത് കയ്യേറ്റ ഭൂമിയിലാണെന്ന് ചൂണ്ടിക്കാട്ടി 2015 ജൂണ്‍ 11നാണ് സന്തോഷ് ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരെ പരാതി നല്‍കിയ സന്തോഷിന് നേരെ ആക്രമണം. കറുത്ത കാറിലെത്തിയ അജ്ഞാത സംഘം സന്തോഷിന്റെ വീടിന് നേരെ ഗുണ്ടെറിഞ്ഞു.

തുടര്‍ന്ന് കല്ലേറ് നടത്തിയ ശേഷമാണ് സംഘം മടങ്ങിയത്. ചാലക്കുടി ഡി സിനിമാസ് തിയറ്റര്‍ നിര്‍മ്മിച്ചത് കയ്യേറ്റ ഭൂമിയിലാണെന്ന് ചൂണ്ടിക്കാട്ടി 2015 ജൂണ്‍ 11നാണ് സന്തോഷ് ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. ഇത് പരിശോധിക്കാന്‍ കമ്മിഷണര്‍ കളക്ടറോട് ആവശ്യപ്പെട്ടെങ്കിലും ദിലീപിന് അനുകൂലമായാണ് അന്നത്തെ കളക്ടര്‍ നിലപാടെടുത്തത്. കളക്ടറുടെ തീരുമാനത്തില്‍ പിഴവുണ്ടെന്ന് കണ്ട് അത് ലാന്‍ഡ് റവന്യു കമ്മിഷണര്‍ റദ്ദാക്കി. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് സംഭവം വീണ്ടും ചര്‍ച്ചയായത്.

ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് സംഘം ഡി സിനിമാസ് തിയറ്റര്‍ സമുച്ചയത്തില്‍ ഭൂമി കയ്യേറ്റം നടന്നിട്ടില്ലെന്നാണ് കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ ഇരിക്കെയാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍