UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാശുള്ളവര്‍ രക്ഷപ്പെടും; ഞാന്‍ ഇവിടെ കിടക്കും: പള്‍സര്‍ സുനി

ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളം സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയിരിക്കുകയാണ്

നടിയെ ആക്രമിച്ച കേസില്‍ കാശുള്ളവര്‍ രക്ഷപ്പെടുമെന്നും താന്‍ മാത്രം ഇവിടെ കിടക്കുമെന്നും കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി. അങ്കമാലി മുന്‍സിഫ് കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തേക്ക് കൊണ്ടുപോകുമ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുനി.

അതേസമയം സുനിയുടെ ജാമ്യാപേക്ഷ വിചാരണ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അഭിഭാഷകന്‍ അഡ്വ. ആളൂര്‍ പറഞ്ഞു. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളം സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റിയിരിക്കുകയാണ്. ഇതിനിടെ കേസിലെ ദൃശ്യങ്ങള്‍ നടന്‍ ദിലീപിന് നല്‍കാനാകില്ലെന്ന് അങ്കമാലി കോടതി വ്യക്തമാക്കി.

ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജിയെ പോലീസ് ശക്തമായി എതിര്‍ത്തിരുന്നു. നടിയെ അപമാനിക്കാനായി ഈ ദൃശ്യങ്ങള്‍ ഉപയോഗിക്കപ്പെടാമെന്ന പോലീസിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസിന്റെ നടത്തിപ്പിനായി തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന വാദമാണ് ദിലീപ് കോടതിയില്‍ ഉയര്‍ത്തിയത്. ദൃശ്യങ്ങള്‍ക്കായി ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ തീരുമാനം. സാക്ഷിമൊഴികളും സിസിടിവി ദൃശ്യങ്ങളും കഴിഞ്ഞയാഴ്ച കോടതി വഴി ദിലീപിന് കൈമാറിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍