UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആനകളെ ഇല്ലാതാക്കി ആചാരങ്ങളെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമം; ആര്‍എസ്എസ് വേദിയില്‍ പി സി ജോര്‍ജിന്റെ ആരോപണം

ധാര്‍മികത മുന്‍ നിര്‍ത്തി പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വരുമെന്നും ജോര്‍ജ്

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തില്‍ എഴുന്നള്ളിക്കാന്‍ അനുവദിക്കാതെ വിലക്കിയതിനു പിന്നില്‍ ഹൈന്ദവ ആചാരങ്ങളെ തകര്‍ക്കാനുള്ള ശ്രമം ആണെന്ന ആരോപണവുമായി പി സി ജോര്‍ജ്. തെച്ചിക്കോട്ട്ക്കാവ് രാമചന്ദ്രന്റെ വിലക്ക് പിന്‍വലിക്കണമെന്ന ആവശ്യവുമായി തൃശൂരില്‍ ആര്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധസമരം ഉത്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിലായിരുന്നു ജോര്‍ജിന്റെ ആരോപണം. ആനകളെ ഇല്ലാതാക്കി ആചാരങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കിനു പിന്നിലെന്നും ആനയെ വിലക്കിയതിനു പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും മനുഷ്യ സംസ്‌കാരത്തെ തകര്‍ക്കാനുള്ള ഇത്തരം നീക്കത്തിനെതിരേ വിശ്വാസികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും പി സി ജോര്‍ജ് പറഞ്ഞു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ താന്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും ജോര്‍ജ് പറഞ്ഞു.

നൈഷ്ഠിക ബ്രഹ്മചാരിയെ അപമാനിച്ചതിനുള്ള ഫളം ഇടതു മുന്നണി തെരഞ്ഞെടുപ്പില്‍ അനുഭവിക്കുമെന്നും തിരുവനന്തപുരത്തും പത്തനംതിട്ടയിലും ജയിച്ചു കഴിഞ്ഞ ബിജെപി തൃശൂരില്‍ അട്ടിമറി വിജയം നേടുമെന്നും പി സി ജോര്‍ജ് അവകാശപ്പെട്ടു. തെരഞ്ഞെടുപ്പന്റെ ഫലം പുറത്തുവരുമ്പോള്‍ ധാര്‍മികത മുന്‍ നിര്‍ത്തി പിണറായി വിജയന് മുഖ്യമന്ത്രി പദം രാജിവയ്‌ക്കേണ്ടി വരുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

Avatar

അഴിമുഖം ബ്യൂറോ

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍