ഡേറ്റിങ് ആപ്പുകള്‍ ഇന്ന് വേശ്യാവൃത്തിയെ പ്രോല്‍സാഹിപ്പിക്കുകയും അവര്‍ക്കനുകൂലമായ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ദുഃഖകരമാണെന്നും ഇറ
ലൈംഗികതയെ ഒളിച്ചുവയ്ക്കേണ്ട കാര്യമായി ഇന്നത്തെ സമൂഹം കാണുകയാണെന്ന് എഴുത്തുകാരി ഇറ ത്രിവേദി. മുന്‍കാലങ്ങളില്‍ നമ്മുടെ സമൂഹം ആരാധിച്ചിരുന്നു. എന്നാല്‍ ഇന്നത് സമ്മതിക്കാന്‍ പോലും നമുക്ക് മടിയാണെന്നും അവര്‍ പറഞ്ഞു. വേശ്യാവൃത്തിയെ നിയന്ത്രിക്കാന്‍ ശക്തമായ സംവിധാനങ്ങള്‍ ഇന്ന് ഇന്ത്യയിലില്ല. ഡേറ്റിങ് ആപ്പുകള്‍ ഇന്ന് വേശ്യാവൃത്തിയെ പ്രോല്‍സാഹിപ്പിക്കുകയും അവര്‍ക്കനുകൂലമായ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ദുഃഖകരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ ‘ഇന്ത്യ ഇന്‍ ലൗ: മാരിയേജ് ആന്‍ഡ് സെക്ഷ്വാലിറ്റി ഇന്‍ ദി 21 സെഞ്ചുറി’ എന്ന പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന സോനു പഞ്ചാബി വടക്കേ ഇന്ത്യയില്‍ ഏറെ സ്വാധീനങ്ങളുള്ള പിമ്പ് ആണെന്നും അവര്‍ വ്യക്തമാക്കി. മൂന്ന് ഭര്‍ത്താക്കന്മാരുണ്ടായിരുന്ന അവരുടെ ഭര്‍ത്താക്കന്മാരെല്ലാം മാഫിയ തലവന്മാരും ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടവരുമാണ്. ഒടുവില്‍ അവരും ജയിലിലായെന്നും ഇറ വ്യക്തമാക്കി. കോളേജ് വിദ്യാര്‍ത്ഥിനികളെയും കോള്‍ സെന്റര്‍ ജീവനക്കാരികളെയും അവര്‍ ലൈംഗിക തൊഴിലിനായി ഉപയോഗിച്ചതായും വ്യക്തമാക്കി. കനകക്കുന്നില്‍ നടക്കുന്ന സ്പേസസ് ഫെസ്റ്റില്‍ ഇന്ത്യയിലെ ലൈഗിക വിപ്ലവം എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ഇറ.
കേരളത്തില്‍ മാട്രിമോണിയല്‍ സൈറ്റുകളിലൂടെയാണ് ഇപ്പോഴും ഭൂരിഭാഗം വിവാഹങ്ങളും നടക്കുന്നതെങ്കിലും വര്‍ധിച്ചുവരുന്ന വിവാഹ മോചനങ്ങള്‍ പുരോഗമന സമൂഹത്തിന്റെ അടയാളമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എഴുത്തുകാരിയും യോഗ അധ്യാപികയുമാണ് ഇറ. ബീഫ് ഭക്ഷിക്കുന്നതിനെക്കുറിച്ചും ഹിന്ദു വിരുദ്ധ ട്വീറ്റുകളുടെയും പേരില്‍ വലിയ തോതിലുള്ള വിവാദങ്ങള്‍ ഇവര്‍ സൃഷ്ടിച്ചിട്ടുണ്ട്. വിവാദങ്ങളെ തുടര്‍ന്ന് ദൂരദര്‍ശനിലെ യോഗ പരിപാടിയില്‍ നിന്നും ഇവരെ ഒഴിവാക്കിയിരുന്നു.