UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുടിവളര്‍ത്തിയത് കള്ളന് പാരയായി; മാലപൊട്ടിച്ചോടി അരമണിക്കൂറിനുള്ളില്‍ പിടിയിലായി

ഇയാള്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറവും നീണ്ട മുടിയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പോലീസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മൊബൈല്‍ ഫോണുകളിലും സന്ദേശം നല്‍കി

വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചോടിയ കള്ളന് നീണ്ട മുടി പാരയായി. മാല മോഷ്ടിച്ച് മുപ്പത് മിനിറ്റിനകം തന്നെ കള്ളന്‍ പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം തകരപ്പറമ്പില്‍ വെച്ച് ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം.

തകരപ്പറമ്പിന് സമീപത്ത് വച്ച് വഴിയാത്രക്കാരിയായ സൗദാബീവിയുടെ മൂന്ന് പവന്‍ മാല പൊട്ടിച്ച് ഓടിയ പുളറക്കോണം സ്വദേശി റോബി(28)യെ ആണ് ഫോര്‍ട്ട് പോലീസ് പിടികൂടിയത്. സൗദാബീവിയുടെ പിന്നാലെ നടന്നുവന്ന ഇയാള്‍ മാല പിടിച്ചുപറിച്ച ശേഷം ഓടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയവര്‍ പോലീസില്‍ വിവരം അറിയിച്ചു.

ഇയാള്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറവും നീണ്ട മുടിയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പോലീസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മൊബൈല്‍ ഫോണുകളിലും സന്ദേശം നല്‍കി. റോബിന്റെ നീണ്ടമുടിയാണ് ഇയാളെ വേഗം തിരിച്ചറിയാന്‍ സഹായിച്ചതെന്ന് പോലീസ് അറിയിച്ചു.

കണ്‍ട്രോള്‍ റൂം വാഹനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ എസ് പി ഫോര്‍ട്ട് ആശുപത്രിക്ക് സമീപത്ത് നിന്നും നാട്ടുകാരുടെ സഹായത്തോടെ റോബിയെ പിടികൂടുകയായിരുന്നു. മാലയും കണ്ടെത്തി.

കണ്‍ട്രോള്‍ റൂം വാഹനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ എസ്പി ഫോര്‍ട്ട് ആശുപത്രിക്ക് സമീപത്ത് നിന്നും നാട്ടുകാരുടെ സഹായത്തോടെ റോബിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

also read:ഭൂദാനം, മുത്തപ്പന്‍കുന്ന്, കവളപ്പാറ, നിലമ്പൂര്‍…, ക്വാറി മാഫിയയും ജനങ്ങളും സര്‍ക്കാരും ഉള്‍പ്പെടെ കേരളം അടിയന്തരമായി കേള്‍ക്കേണ്ട കാര്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍