UPDATES

ട്രെന്‍ഡിങ്ങ്

സ്മൃതി ഇറാനിയുടെ അനുയായിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രാദേശിക കുടിപ്പക; മൂന്ന് പേര്‍ അറസ്റ്റില്‍

കോണ്‍ഗ്രസിന്റെ സിറ്റിംഗ് മണ്ഡലമായ അമേത്തിയില്‍ ബിജെപിയ്ക്ക് മേല്‍ക്കൈ ഉണ്ടാക്കിയതില്‍ മുഖ്യപങ്ക് വഹിച്ചതിനാലാണ് സുരേന്ദ്ര സിംഗ് കൊല്ലപ്പെട്ടതെന്ന് സ്മൃതി ഇറാനി ആരോപിച്ചിരുന്നു

അമേത്തിയില്‍ സ്മൃതി ഇറാനിയുടെ മുഖ്യതെരഞ്ഞെടുപ്പ് പ്രചാരകനായിരുന്ന സുരേന്ദ്ര സിംഗിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രാദേശിക കുടിപ്പക. രണ്ട് പേരെ അറസ്റ്റ് ചെയ്തതായി യുപി ഡിജിപി ഒ പി സിംഗ് അറിയിച്ചു. പ്രാദേശിക തലത്തില്‍ ബിജെപിക്കുള്ളിലെ കുടിപ്പകയാണ് വൈരാഗ്യത്തിന്റെ കാരണമെന്നാണ് സൂചന.

സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ ഒളിവിലാണ്. ഒളിവില്‍ പോയവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ‘മൂന്ന് പേരെ ഞങ്ങള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേര്‍ ഇപ്പോഴും ഒളിവിലാണ്. അവരെയും ഉടന്‍ പിടികൂടും. ഇവര്‍ അഞ്ച് പേര്‍ക്കും കൊല്ലപ്പെട്ട സുരേന്ദ്ര സിംഗുമായി പ്രാദേശിക രാഷ്ട്രീയ വൈരാഗ്യമുണ്ടെന്നാണ് എല്ലാ തെളിവുകളും വ്യക്തമാക്കുന്നത്. രാമചന്ദ്ര, ധര്‍മ്മനാഥ്, നസീം എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ ധര്‍മ്മനാഥും സുരേന്ദ്ര സിംഗും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലെത്തിച്ചത്’ എന്ന് ഒ പി സിംഗ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ALSO READ: അമിത് ഷാ മന്ത്രിസഭയിലേക്കില്ലെന്ന് സൂചന, മോദി മന്ത്രിസഭയിലെ രണ്ടാമനാര്?

പ്രതികളിലൊരാള്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍ സുരേന്ദ്ര സിംഗ് മറ്റൊരാളെയാണ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയത്. ഇതാണ് വൈരാഗ്യത്തിന് കാരണമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമേത്തിയില്‍ സമൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം കൊടുത്തവരില്‍ പ്രധാനിയായിരുന്നു കൊല്ലപ്പെട്ട സുരേന്ദ്ര സിംഗ്. അമേത്തിയിലെ ബറൗലിയിലെ മുന്‍ ഗ്രാമമുഖ്യന്‍ കൂടിയാണ് സുരേന്ദ്ര സിംഗ്.

കോണ്‍ഗ്രസിന്റെ സിറ്റിംഗ് മണ്ഡലമായ അമേത്തിയില്‍ ബിജെപിയ്ക്ക് മേല്‍ക്കൈ ഉണ്ടാക്കിയതില്‍ മുഖ്യപങ്ക് വഹിച്ചതിനാലാണ് സുരേന്ദ്ര സിംഗ് കൊല്ലപ്പെട്ടതെന്ന് സ്മൃതി ഇറാനി ആരോപിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വീട്ടില്‍വച്ച് സുരേന്ദ്ര സിംഗിന് വെടിയേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ 2015ല്‍ സന്‍സദ് ആദര്‍ശ് ഗ്രാം യോജന പ്രകാരം ദത്തെടുത്ത ഗ്രാമമാണ് ബറൗലിയ. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമാണ് സുരേന്ദ്ര സിംഗ് ഗ്രാമമുഖ്യന്റെ സ്ഥാനം രാജിവച്ചത്. സ്മൃതിയുടെ വിവാദ ചെരിപ്പ് വിതരണത്തിന് പിന്നിലും ഇയാളായിരുന്നു.

Azhimukham Special: കൂടോത്രം, ബാധയൊഴിപ്പിക്കല്‍, വ്യാജ ചികിത്സ, സാമ്പത്തിക തട്ടിപ്പ്, കൊലപാതകങ്ങള്‍; പിന്നോട്ട് നടക്കുന്ന സാക്ഷര കേരളം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍