UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ണാടക നിയമസഭയില്‍ വീണ്ടും മൂന്ന് മലയാളികള്‍

കെജി ജോര്‍ജ്ജ്, യുടി അബ്ദുല്‍ ഖാദര്‍, എന്‍എ ഹാരിസ് എന്നിവര്‍ വീണ്ടും കര്‍ണാടക നിയമസഭയില്‍

കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയം രുചിക്കുമ്പോഴും പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിച്ച മൂന്ന് മലയാളികള്‍ക്ക് ജയം. സിദ്ധരാമയ്യ സര്‍ക്കാരില്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പു മന്ത്രികൂടിയായിരുന്ന യു ടി അബ്ദുല്‍ ഖാദര്‍, മുന്‍ ആഭ്യന്തരമന്ത്രിയും നഗര വികസന കാര്യമന്ത്രിയുമായ കെ ജി ജോര്‍ജ്ജ്, എന്‍ എ ഹാരിസ് എന്നിവരാണ് ഇത്തവണയും വിജയിച്ചത്.

മംഗളൂരു മണ്ഡലത്തില്‍ ജനവിധി തേടിയ യുടി ഖാദറിന് ബിജെപി സ്ഥാനാര്‍ഥി സന്തോഷ് കുമാര്‍ റായ് ബോളിയാറു ജെഡിഎസ് സ്ഥാനാര്‍ഥി നിതിന്‍ കരുത്താര്‍ എന്നിവരായിരുന്നു എതിരാളികള്‍. സര്‍വാഗന നഗര്‍ മണ്ഡലത്തില്‍ മല്‍സരിച്ച കെ ജെ ജോര്‍ജ്ജ് കോട്ടയം ചിങ്ങവനം സ്വദേശിയാണ്. ബിജെപി സ്ഥാനാര്‍ഥി എംഎന്‍ റെഡ്ഡി, ജെഡിഎസ് സ്ഥാനാര്‍ഥി അന്‍വര്‍ ഷരീഫ് എന്നിവരെ പിന്തള്ളിയായണ് ജോര്‍ജ് ഇത്തവണയും ജയം സ്വന്തമാക്കിയത്.

ബംഗളൂരു നഗര ഹൃദയമായ ശാന്തിനഗറിലെ സിറ്റിങ്ങ് എംഎല്‍എയായ എന്‍ എ ഹാരിസും മണ്ഡലം നില നിര്‍ത്തി. ഒരു ഘട്ടത്തില്‍ മുന്നേറിയ ബിജെപിയുടെ വാസുദേവ മൂര്‍ത്തിയെ പിന്തള്ളിയാണ് വിജയം. 1960ല്‍ കാസര്‍കോടു നിന്ന് ബംഗളുരുവിലെത്തിയ എന്‍ എ മുഹമ്മദിന്റെ മകനായ ഹാരിസ് മികവു തെളിയിച്ച വ്യവസായി കൂടിയാണ്. നാലപ്പാട് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ്ങ് ഡയറക്ടര്‍ കൂടിയായ അദ്ദേഹം കെ ജി ജോര്‍ജ്ജ്,  മുന്‍ കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരുടെ വിശ്വസ്ഥന്‍ കൂടിയാണ്. ഇതും എന്‍ എ ഹാരിസിന് കോണ്‍ഗ്രസിലേക്കുള്ള വഴി തുറക്കുന്നതിന് കാരണമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍