UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിരാടും, മിഥാലിയും, ധോണിയും അമ്മത്തൊട്ടിലിലെ പുതിയ അതിഥികള്‍

ഹൈടെക് അമ്മത്തൊട്ടിലില്‍ കഴിഞ്ഞ ദിവസം എത്തിയ കുട്ടികള്‍ക്കാണ് ക്രിക്കറ്റ് താരങ്ങളുടെ പേര് നല്‍കിയിരിക്കുന്നത്.

ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശം നിറയുന്ന സന്ദര്‍ഭത്തില്‍ തിരുവനന്തപുരം അമ്മത്തൊട്ടിലിലെത്തിയ കുട്ടികള്‍ക്ക് ക്രിക്കറ്റ് താരങ്ങളുടെ പേര്. ഹൈടെക് അമ്മത്തൊട്ടിലില്‍ കഴിഞ്ഞ ദിവസം എത്തിയ കുട്ടികള്‍ക്കാണ് ക്രിക്കറ്റ് താരങ്ങളുടെ പേര് നല്‍കിയിരിക്കുന്നത്. അമ്മത്തൊട്ടിലില്‍ കഴിഞ്ഞ ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളിലായി മൂന്ന് കുരുന്നുകളാണ് എത്തിയത്. രണ്ട് ആണ്‍കുട്ടികളും, ഒരു പെണ്‍കുട്ടിയും.

ക്രിക്കറ്റ് ആവേശം നിലനില്‍ക്കുന്ന ഘട്ടത്തില്‍ അമ്മത്തൊട്ടിലിലേക്ക് അതിഥികളായി എത്തിയതിനാലാണ് ഇത്തരത്തില്‍ കുട്ടികള്‍ക്ക് പേര് നല്‍കിയതെന്ന് അധികൃതര്‍ പറയുന്നു.

പുതിയ അതിഥികള്‍ക്ക് വിരാട്, മിഥാലി, ധോണി എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്. അമ്മത്തൊട്ടില്‍ ഹൈടെക് ആക്കി 4 മാസം പിന്നിടുമ്പോള്‍ 9 കുട്ടികളാണ് ഇതുവരെ എത്തിയിരിക്കുന്നത്.

അമ്മത്തൊട്ടില്‍ സ്ഥാപിച്ചതിനുശേഷം ഇതുവരെ 269 കുട്ടികളെ ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടതിനാല്‍ അവകാശികള്‍ ആരെങ്കിലുമുണ്ടെങ്കില്‍ സമിതി അധികൃതരുമായി ബന്ധപ്പെടണം.

read more:‘ഇനി പുസ്തകം പ്രസിദ്ധീകരിക്കും മുമ്പ് കേരള പോലീസിനെയും അറിയിക്കണോ?’ ജേക്കബ് തോമസിന്റെ പുസ്തകത്തിന്റെ പേരില്‍ കറന്റ് ബുക്സില്‍ റെയ്ഡ്, ചോദ്യം ചെയ്യല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍