UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കലാലയ രാഷ്ട്രീയ നിരോധനം പിന്‍വലിക്കണം: മോര്‍ മിലിത്തിയോസ്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയവും ചര്‍ച്ചയും വേണ്ടെന്ന് വച്ചാല്‍ യുവതലമുറയെ അരാജകത്വത്തിലേക്കും അടിമത്വത്തിലേക്കും തള്ളിവിടുകയാകും ഫലം

കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ച ഉത്തരവ് കോടതി തന്നെ സ്വമേധയാ പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് മലങ്കര ഓര്‍ത്തൊഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോര്‍ മോര്‍ മിലിത്തിയോസ് മെത്രാപൊലീത്ത.

സമീപകാലത്തുണ്ടായ ഏറ്റവും യുക്തിഹീനവും ജനാധിപത്യവിരുദ്ധവും അശാസ്ത്രീയവുമായ കോടതി ഉത്തരവാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയവും ചര്‍ച്ചയും വേണ്ടെന്ന് വച്ചാല്‍ യുവതലമുറയെ അരാജകത്വത്തിലേക്കും അടിമത്വത്തിലേക്കും തള്ളിവിടുകയാകും ഫലം. രാഷ്ട്രീയം സംബന്ധിച്ച് ജുഡീഷ്യറിയുടെ തെറ്റായ വിലയിരുത്തലുകളുടെ ഫലമാണ് ഇത്തരം വിധികളെന്ന് വിവിധ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. പുനഃപരിശോധന ഹര്‍ജി പോലും ആവശ്യപ്പെടാതെ കോടതി തന്നെ ഈ ഉത്തരവ് തിരുത്തുകയാണ് ചെയ്യേണ്ടതെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.

അതേസമയം കുറച്ചുകാലമായി താന്‍ കേരളത്തിലുണ്ടായിരുന്നില്ലെന്നും അതിനാലാണ് ഈ വിഷയത്തില്‍ പ്രതികരണം താമസിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതി വിധിയില്‍ സന്തോഷിക്കുന്ന പലരുമുണ്ട്. അവര്‍ അടിമത്ത സമാനമായ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വിഭാവനം ചെയ്യുന്നവരാണ്. നമ്മുടെ ചില ബഹുമാന്യ സഭാപിതാക്കന്മാരും അതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്വാശ്രയ മേധാവിമാരെ, പ്രിന്‍സിപ്പല്‍മാരെ, പുരോഹിതരെ ആരും ചോദ്യം ചെയ്യുന്നത് അവര്‍ ആഗ്രഹിക്കുന്നില്ല. ഫീസ് കൊള്ള, ക്യാപിറ്റേഷന്‍ ഫീസ്, മെറിറ്റ് അട്ടിമറിക്കല്‍ തുടങ്ങിയവ യഥേഷ്ടം നടത്താന്‍ എതിര്‍ശബ്ദങ്ങള്‍ ഇല്ലാതകണമെന്ന് അവര്‍ക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കലാലയത്തിലായാലും പുറത്തായാലും എല്ലാ സംവാദങ്ങളുടെയും അടിത്തറ രാഷ്ട്രീയമാണ്. വിശാലമായ അര്‍ത്ഥത്തിലാണ് പഠിക്കുന്നതും പ്രചരിപ്പിക്കുന്നതും അതില്‍ നിന്നാണ് വിദ്യാര്‍ത്ഥി ശരിയുടെ പക്ഷത്ത് എത്തുന്നത്. എല്ലാ വ്യക്തികളുടെയും ജീവിതവുമായി ബന്ധപ്പെടുന്നതാണ് രാഷ്ട്രീയം. അത് ബാല്യം മുതല്‍ തന്നെ വായിച്ചും കേട്ടും അറിഞ്ഞും പഠിച്ചും വളര്‍ത്തിയെടുക്കേണ്ട ബോധമാണ്. സ്‌കൂളുകളും കോളേജുകളും സര്‍വകലാശാലകളുമെല്ലാം ഈ രാഷ്ട്രീയബോധം കുറെക്കൂടി മെച്ചപ്പെട്ട രീതിയില്‍ പരിപോഷിപ്പിക്കുന്ന കേന്ദ്രങ്ങളാകുകയാണ് വേണ്ടത്.

രാഷ്ട്രീയമില്ലാത്ത ലോകം ഏകാധിപത്യമാണ്. രാഷ്ട്രീയം ഇല്ലാതായാല്‍ കൊള്ളരുതാത്തവരും ചട്ടമ്പികളും സമൂഹത്തെ അടക്കിവാഴും. അതിനുള്ള അവസരം ഒരുക്കലല്ല ജുഡീഷ്യറിയുടെ ദൗത്യം. വിദ്യാര്‍ത്ഥികളിലൂടെ തുടങ്ങി സമൂഹത്തില്‍ തന്നെ രാഷ്ട്രീയം ഇല്ലാതാക്കാനാണോ സമൂഹംല ശ്രമിക്കുന്നതെന്ന ചിന്തയും ഇവിടെ പ്രസക്തമാണ്. വര്‍ഗീയതയും ഭരണഭീകരതയും ശക്തിപ്പെടുന്ന കാലത്ത് യുവതലമുറയെ കൂടുതല്‍ രാഷ്ട്രീയവല്‍ക്കരിക്കുകയാണ് വേണ്ടതെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.

കലാലയ രാഷ്ട്രീയം നിരോധിക്കണമെന്ന് പറയുന്ന കോടതി ഇവര്‍ പറയുന്നത് കൂടി കേട്ടു നോക്കൂ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍