UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് രാജ്യസഭാ സീറ്റ്: മത്സരിക്കുന്നത് ഉത്തര്‍പ്രദേശില്‍

ബിഡിജെഎസിനൊപ്പം മറ്റ് ഘടകകക്ഷികള്‍ക്കും പരിഗണന നല്‍കുമെന്നാണ് ബിജെപി കേന്ദ്രനേതൃത്വവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്

ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് രാജ്യസഭ സീറ്റ് നല്‍കാന്‍ ബിജെപി തീരുമാനിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നാകും തുഷാര്‍ മത്സരിക്കുക. അടുത്തയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിഡിജെഎസിനൊപ്പം മറ്റ് ഘടകകക്ഷികള്‍ക്കും പരിഗണന നല്‍കുമെന്നാണ് ബിജെപി കേന്ദ്രനേതൃത്വവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്‍ഡിഎ ഘടകകക്ഷികള്‍ക്ക് കോര്‍പ്പറേഷനുകളില്‍ പദവികള്‍ നല്‍കും. മറൈന്‍ കോര്‍പ്പറേഷന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗം സംസ്ഥാന സെക്രട്ടറി രാജന്‍ കണ്ണാട്ടിന് ലഭിക്കുമെന്നും മനോരമ റിപ്പോര്‍ട്ട് പറയുന്നു. പിഎസ്പി അധ്യക്ഷന്‍ കെകെ പൊന്നപ്പന് ഫിഷറീസ് കോര്‍പ്പറേഷനും ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിന് നാളികേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പദവിയും ലഭിക്കും. ബിഡിജെഎസില്‍ നിന്നും 14 പേര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡുകളില്‍ പങ്കാളിത്തം നല്‍കും.

അതേസമയം യുപിയില്‍ നിന്നും തനിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതിനെക്കുറിച്ച് അറിവില്ലെന്നാണ് തുഷാര്‍ പ്രതികരിച്ചത്. ബിജെപി കേന്ദ്രനേതൃത്വം ഇക്കാര്യത്തില്‍ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും താന്‍ കുടുംബ സമേതം ദുബായിലാണെന്നുമാണ് തുഷാര്‍ വ്യക്തമാക്കിയത്. കേരളത്തില്‍ സംസ്ഥാന ബിജെപിയ്ക്കും ബിഡിജെഎസിനും രാജ്യസഭാ സീറ്റുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെയും നടപടികളായിട്ടില്ലെന്നാണ് ബിഡിജെഎസ് കേന്ദ്രങ്ങളും പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍