UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിപിഎം അല്ല, നാസിലിന് പിന്നില്‍ മറ്റൊരാള്‍ കൂടിയുണ്ട്; പിന്നീട് വെളിപ്പെടുത്താമെന്ന് തുഷാര്‍

ബിജെപി നേതാവ് പി കെ കൃഷ്ണദാസ് വിമാനത്താവളത്തിലെത്തി തുഷാറിനെ സ്വീകരിച്ചു

യുഎഇ അജ്മാന്‍ കോടതിയിലെ ചെക്ക് കേസ് തള്ളിയതിനെ തുടര്‍ന്ന് കേരളത്തില്‍ മടങ്ങിയെത്തിയ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റും എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിക്ക് വിമാനത്താവളത്തില്‍ വന്‍ സ്വീകരണം. ദുബൈയില്‍ നിന്നും ഇന്ന് രാവിലെയോടെയാണ് തുഷാര്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്.

വിമാനത്താവളത്തിലും ആലുവ പ്രിയദര്‍ശിനി മുന്‍സിപ്പല്‍ ടൗണ്‍ഹാളിലും തുഷാറിന് പ്രവര്‍ത്തകര്‍ സ്വീകരണമൊരുക്കി. പരാതിക്കാരനും തൃശൂര്‍ സ്വദേശിയുമായ വ്യവസായി നാസില്‍ അബ്ദുള്ള ഹാജരാക്കിയ രേഖകള്‍ വിശ്വാസ യോഗ്യമല്ലെന്ന് കണ്ടെത്തിയതോടെയാണ് തുഷാറിനെതിരായ ചെക്ക് കേസ് അജ്മാന്‍ കോടതി തള്ളിയത്. ബിജെപി നേതാവ് പി കെ കൃഷ്ണദാസ് വിമാനത്താവളത്തിലെത്തി തുഷാറിനെ സ്വീകരിച്ചു. ബിജെപിയുടെയും ബിഡിജെഎസിന്റെയും മുതിര്‍ന്ന നേതാക്കളും വിമാനത്താവളത്തിലെത്തിയിരുന്നു. പ്രവര്‍ത്തകരുടെ തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് പാടുപെട്ടു. കഴിഞ്ഞമാസം 21ന് ആണ് തുഷാര്‍ ചെക്ക് കേസില്‍ അജ്മാനില്‍ അറസ്റ്റിലായത്.

പത്ത് വര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പ്പിച്ച നാസില്‍ അബ്ദുള്ളയ്ക്ക് വണ്ടിച്ചെക്ക് നല്‍കിയെന്നാണ് തുഷാറിനെതിരായ ആരോപണം. അതേസമയം കേസ് സിപിഎം ഗൂഢാലോചനയാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ ആരോപണം തുഷാര്‍ തള്ളി. കേസില്‍ രാഷ്ട്രയം ഇല്ലെന്നും രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും സഹായിച്ചെന്നും തുഷാര്‍ പറഞ്ഞു.

also read:‘ചിലര് ഫണ്ട് റോഡുണ്ടാക്കാന്‍ കൊടുത്തപ്പോള്‍ ഞാനത് സ്കൂളിന് നൽകി’; നടക്കാവ് സ്കൂൾ രാജ്യത്തെ മികച്ച രണ്ടാമത്തെ സര്‍ക്കാര്‍ സ്‌കൂളാകുമ്പോള്‍ എംഎല്‍എ പ്രദീപ്‌ കുമാറും പ്രിസം പദ്ധതിയുമാണ്‌ വിജയശില്‍പ്പികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍