UPDATES

ട്രെന്‍ഡിങ്ങ്

ചെക്ക് കേസ്: ഇനി ഒത്തുതീര്‍പ്പ് ചര്‍ച്ചയില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

കേസിനെ വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള ശ്രമം ദുഃഖകരമാണെന്നും തുഷാര്‍

ചെക്ക് കേസില്‍ ഇനി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയ തുഷാര്‍ നാട്ടില്‍ കേസ് കൊടുക്കുന്നത് പരിഗണിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. തന്റെ ഭാഗം ശരിവയ്ക്കുന്നതാണ് പരാതിക്കാരനായ നാസില്‍ അബ്ദുള്ളയുടെ ശബ്ദസന്ദേശമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

കേസിനെ വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള ശ്രമം ദുഃഖകരമാണെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം തനിക്കെതിരായ സിവില്‍ കേസ് തള്ളിയെന്നും തുഷാര്‍ പറയുന്നു. തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ യുഎഇയില്‍ കേസ് കൊടുക്കാന്‍ നാസില്‍ അബ്ദുള്ള ചെക്ക് സംഘടിപ്പിച്ചത് മറ്റൊരാളില്‍ നിന്നാണെന്ന് സൂചിപ്പിക്കുന്ന ഓഡിയോയാണ് പുറത്തുവന്നത്. അഞ്ച് ലക്ഷം രൂപ നല്‍കി തുഷാറിന്റെ ഒപ്പുള്ള ചെക്ക് വാങ്ങുന്ന കാര്യം നാസില്‍ സുഹൃത്തിനോട് പറയുന്നതാണ് ശബ്ദസന്ദേശത്തില്‍. ഇതിനിടെ തുഷാറിനെതിരെ നാസില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു.

തുഷാറിനെതിരെ പരാതി നല്‍കിയ നാസില്‍ സുഹൃത്തിനോട് സംസാരിക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. പേര് വെളിപ്പെടുത്താത്ത മറ്റൊരാള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് തന്റെ കയ്യില്‍ കിട്ടുമെന്നാണ് നാസില്‍ സുഹൃത്തിനോട് പറയുന്നത്. തുഷാര്‍ കുടുങ്ങിയാല്‍ വെള്ളാപ്പള്ളി നടേശന്‍ പണം തരുമെന്നും നാസില്‍ പറയുന്നു.

യുഎഇയില്‍ തുഷാര്‍ വെള്ളാപ്പള്ളി പലരെയും വിശ്വസിച്ച് ബ്ലാങ്ക് ചെക്കുകള്‍ ഒപ്പിട്ടുകൊടുത്തെന്ന് നാസില്‍ പറയുന്നുണ്ട്. തുഷാര്‍ ദുബൈയിലെത്തി അറസ്റ്റിലാകുന്നതിനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭാഷണമാണിതെന്ന് നാസില്‍ പ്രതികരിച്ചിരുന്നു. തുഷാറിന്റെ മാനേജരാണ് ചെക്ക് കൈമാറിയതെന്ന് നാസില്‍ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം ശബ്ദസന്ദേശത്തിന്റെ ആധികാരികത തുഷാറിന് കോടതിയില്‍ തെളിയിക്കേണ്ടി വരും. നാസില്‍ ചെക്ക് മോഷ്ടിച്ചതോ അനധികൃതമായി കൈക്കലാക്കിയതോ ആവാം എന്നാണ് തുഷാര്‍ നേരത്തെ പറഞ്ഞിരുന്നത്.

also read:VIDEO-സിസ്റ്റര്‍ അഭയയുടെ ഒപ്പം നിന്ന സി. അനുപമ പോലും മൊഴിമാറ്റിയിരിക്കുന്നു; സഭയ്ക്കുള്ളിലെ സമ്മര്‍ദ്ദം അതിജീവിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ലെന്ന് സി. ലൂസി കളപ്പുരയ്ക്കല്‍/അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍