UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രണ്ടില ചിഹ്നം അനുവദിക്കാന്‍ പി ജെ ജോസഫിന്റെ അനുമതി വേണമെന്ന് ടിക്കാറാം മീണ

ടോം ജോസ് പുലിക്കുന്നേലിന് പാര്‍ട്ടി ചിഹ്നം നല്‍കുന്നതില്‍ ചില സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് ഇന്ന് പി ജെ ജോസഫ് പറഞ്ഞിരുന്നു

പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന് കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ രണ്ടില അനുവദിക്കുന്നതിന് പി ജെ ജോസഫിന്റെ അനുമതി വേണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണ അറിയിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനുമായി അനൗദ്യോഗിക ചര്‍ച്ച നടത്തിയെന്നും അദ്ദേഹം അറിയിച്ചു. ജോസഫ് അനുവദിച്ചില്ലെങ്കില്‍ ജോസ് ടോമിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കേണ്ടി വരുമെന്നും ടിക്കാറാം അറിയിച്ചു.

ടോം ജോസ് പുലിക്കുന്നേലിന് പാര്‍ട്ടി ചിഹ്നം നല്‍കുന്നതില്‍ ചില സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് ഇന്ന് പി ജെ ജോസഫ് പറഞ്ഞിരുന്നു. പാര്‍ട്ടി ചിഹ്നം നല്‍കാനുള്ള അധികാരം പിജെ ജോസഫിനാണെന്ന സൂചനയ്ക്കിടയിലാണ് പാല യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില നല്‍കുന്നതില്‍ സാങ്കേതിക പ്രശ്നമുണ്ടെന്ന് വ്യക്തമാക്കിയത്. ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു. എന്നാല്‍ സ്ഥാനാര്‍ത്ഥിക്ക് ചിഹ്നം അനുവദിക്കാതിരിക്കാന്‍ എന്താണ് സാങ്കേതിക പ്രശ്നമെന്ന കാര്യം ജോസഫ് വ്യക്തമാക്കിയിട്ടില്ല.

കെ എം മാണിയാണ് പാര്‍ട്ടിയുടെ ചിഹ്നമെന്നായിരുന്നു ടോം ജോസ് പുലിക്കുന്നേല്‍ ഇന്നലെ പറഞ്ഞത്. ചിഹ്നത്തിന് വേണ്ടി ആരുടെ മുന്നിലും തലകുനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണി പറയുന്ന ചിഹ്നത്തില്‍ മല്‍സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചിഹ്നം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നാണ് സ്ഥാനാര്‍ത്ഥി ഇന്ന് പറഞ്ഞത്. കെ എം മാണിയുടെ ചിഹ്നത്തില്‍ മല്‍സരിക്കണമെന്നാണ് ആഗ്രഹം. ജോസഫിന്റെ സഹായം വിജയത്തിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് അനുനയത്തിന്റെ സാധ്യതയാണ് ഇതിലൂടെ തെളിയുന്നതെന്നാണ് സൂചന. ജോസഫിനെ നേരിട്ടുകാണുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. നിഷ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. എന്നാല്‍ ജോസഫിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇവരെ മല്‍സര രംഗത്തുനിന്ന് മാറ്റിയതെന്നാണ് സൂചന. നിഷയെ ഒന്നര വര്‍ഷം മാത്രം കാലാവധിയുള്ള നിയമസഭാംഗത്വമാക്കുന്നതില്‍ പാര്‍ട്ടിയില്‍ തന്നെ പുനര്‍വിചിന്തനം ഉണ്ടായെന്നും സൂചനയുണ്ട്.

also read:ജോസ് ടോം പുലിക്കുന്നേല്‍ എന്ന ആക്സിഡന്റൽ കാൻഡിഡേറ്റ്, അര നൂറ്റാണ്ട് കാലത്തെ പാലായുടെ ചരിത്രം മാറുമ്പോള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍