UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുപ്പതി ഭഗവാന് മോദിയുടെ ‘പണി’: കാണിക്കയായി ലഭിച്ചത് 25 കോടി രൂപയുടെ അസാധു നോട്ടുകള്‍

നിരോധിച്ച നോട്ടുകള്‍ എന്തുചെയ്യണമെന്ന് അറിയാതെ ക്ഷേത്രം ഭാരവാഹികള്‍

നോട്ട് നിരോധനം ഒരു വര്‍ഷത്തിലേറെയായിട്ടും അതുമൂലമുള്ള ദുരിതം ഒഴിയുന്നില്ല. തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ ഭക്തര്‍ കാണിക്കയായി സമര്‍പ്പിച്ചത് 25 കോടി രൂപയുടെ അസാധു നോട്ടുകളാണ്. നോട്ടു നിരോധനത്തിന് ശേഷം ആദ്യമായാണ് കാണിക്ക വഞ്ചികള്‍ തുറന്നത്.

2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിന് ശേഷമാണ് കാണിക്കയില്‍ ഈ നോട്ടുകള്‍ കൂടുതലും എത്തിച്ചേര്‍ന്നത് എന്നാണ് കരുതപ്പെടുന്നത്. ഇത്രയും വലിയ തുക മാറ്റിയെടുക്കാന്‍ റിസര്‍വ് ബാങ്കിന്റെ ഭാഗത്തു നിന്നും അനുകൂലമായ നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ക്ഷേത്രം അധികൃതര്‍.

നോട്ടുകള്‍ ക്ഷേത്രത്തില്‍ തന്നെ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്. അസാധു നോട്ടുകള്‍ മാറി നല്‍കണമെന്ന് ആവശ്യപ്പെട്ട് ആര്‍ബിഐയ്ക്ക് കത്ത് അയച്ചതായി തിരുപ്പതി ദേവസ്വം അഡീഷണല്‍ ഫിനാന്‍ഷ്യല്‍ അഡൈ്വസറും മുഖ്യ അക്കൗണ്ടന്റ് ഓഫീസറുമായ ഒ. ബാലാജി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍