UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബസ്‌ കണ്ടക്ടറായി കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി

കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്തുകയാണ് തന്റെ ആത്യന്തികമായ ലക്ഷ്യമെന്നാണ് തച്ചങ്കരി പറയുന്നത്

കെഎസ്ആര്‍ടിസി കണ്ടക്ടര്‍മാര്‍ ജോലി ചെയ്തില്ലെങ്കില്‍ പകരം കോര്‍പ്പറേഷന്‍ എംഡി ടോമിന്‍ തച്ചങ്കരി ആ ജോലി ചെയ്യും. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ആര്‍ടി ഓഫീസില്‍ നിന്നും തച്ചങ്കരി കണ്ടക്ടര്‍ ലൈസന്‍സ് എടുത്തിരുന്നു. ഇന്ന് രാവിലെ അദ്ദേഹം കണ്ടക്ടറായി ജോലിയ്‌ക്കെത്തുകയും ചെയ്തു.

ലോക തൊഴിലാളി ദിനം പ്രമാണിച്ചാണ് തച്ചങ്കരി ഇന്ന് കണ്ടക്ടറായി ജോലി ചെയ്തത്. ഇന്ന് രാവിലെ തിരുവനന്തപുരത്ത് നിന്നും ഗുരുവായൂര്‍ക്ക് പോയ ഫാസ്റ്റ് പാസഞ്ചറിലാണ് ഡിജിപി പദവിയിലുള്ള തച്ചങ്കരിയായിരിക്കും കണ്ടക്ടര്‍. കൊട്ടാരക്കര സ്റ്റാന്‍ഡില്‍ ഭക്ഷണത്തിന് നിര്‍ത്തുമ്പോള്‍ ഡ്രൈവര്‍ക്കൊപ്പം പോയി ഭക്ഷണം കഴിക്കുമെന്നും തിരുവല്ലയില്‍ ഡ്യൂട്ടി അവസാനിപ്പിച്ച് ഗാരേജിലെ തൊഴിലാളികളുമായി സംവദിക്കുമെന്നുമാണ് അറിയുന്നത്.

ഡ്രൈവിംഗ് ലൈസന്‍സിനെന്ന പോലെ ലേണേഴ്‌സ് ടെസ്റ്റിലും ശരീരക്ഷമതാ പരിശോധനയിലും തച്ചങ്കരി പങ്കെടുത്തിരുന്നു. ലേണേഴ്‌സ് ടെസ്റ്റിലെ 20 ചോദ്യങ്ങളില്‍ 19 എണ്ണത്തിന് തച്ചങ്കരി ശരിയുത്തരമെഴുതി. ബസില്‍ എത്ര യാത്രക്കാരെ നിര്‍ത്തിക്കൊണ്ട് പോകാം എന്ന ചോദ്യത്തിനാണ് തച്ചങ്കരി തെറ്റായ ഉത്തരമെഴുതിയത്. 25 എന്നായിരുന്നു കെഎസ്ആര്‍ടിസി മേധാവിയുടെ ഉത്തരം. എന്നാല്‍ യാത്രക്കാരെ ആരെയും നിര്‍ത്തിക്കൊണ്ട് പോകാന്‍ പാടില്ല. മൂന്ന് വര്‍ഷത്തേക്കുള്ള ലൈസന്‍സാണ് തച്ചങ്കരിയ്ക്ക് ലഭിച്ചത്.

കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്തുകയാണ് തന്റെ ആത്യന്തികമായ ലക്ഷ്യമെന്നാണ് തച്ചങ്കരി പറയുന്നത്. ഇതിന്റെ ആദ്യഘട്ടമായി കട്ടപ്പുറത്തിരിക്കുന്ന ബസുകള്‍ നിരത്തിലിറങ്ങാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍