UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി നിര്യാതയായി

പുലര്‍ച്ചെ മൂന്നിന് എറണാകുളത്തെ വീട്ടിലായിരുന്നു അന്ത്യം.

എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി (54) നിര്യാതയായി. പുലര്‍ച്ചെ മൂന്നിന് എറണാകുളത്തെ വീട്ടിലായിരുന്നു അന്ത്യം.  പരേതരായ കുറന്തോട്ടത്തില്‍ വര്‍ഗീസ് ചെറിയാന്റേയും ഡോക്ടര്‍ മേരി ചാക്കോയുടേയും മകളാണ്. വസതിയില്‍ പൊതുദര്‍ശനത്തിനു ശേഷം ചൊവ്വാഴ്ച രാവിലെ 11ന് കോന്തുരുത്തി സെന്റ് ജോണ്‍ നെപുംസ്യാന്‍സ് പള്ളിയില്‍ സംസ്‌കരിക്കും.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് കാന്‍സര്‍ ബാധിതയാണെന്ന് അറിയുന്നത്. അതിനുശേഷം വിദഗ്ധ ചികിത്സക്ക് വിധേയയായി.

ഇന്ത്യയിലെയും വിദേശത്തെയും പഠനശേഷം കുടുംബ ബിസിനസ്സില്‍ പങ്കാളിയായി പ്രവര്‍ത്തിക്കുകയായിരുന്നു. റിയാന്‍ സ്റ്റുഡിയോയുടെ എംഡിയായും പ്രവര്‍ത്തിച്ചു.

മൃഗസ്‌നേഹി ആയിരുന്ന അനിത തെരുവുനായ്ക്കള്‍ക്ക് സംരക്ഷണം ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. കാര്‍ഷികമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. മക്കള്‍: മേഘ, കാവ്യ. ഗൗതം, മരുമക്കള്‍: ക്രിസ്റ്റഫര്‍. മക്കളും മരുമക്കളും ബെംഗളൂരുവില്‍ ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്നു.

ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐഎഎസുകാരന് സംരക്ഷണ വലയം തീര്‍ക്കുന്ന കേരള പോലീസ്, മദ്യപിച്ച് സ്കൂട്ടറോടിച്ചതിന്റെ പേരില്‍ മര്‍ദ്ദിച്ചു കൊന്ന കുഞ്ഞുമോന്‍ എന്ന ദളിത്‌ യുവാവിനെ ഓര്‍മയുണ്ടോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍