UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൂന്ന് വയസ്സുകാരന് ഏറ്റത് ക്രൂരമായ പീഡനങ്ങള്‍; ചട്ടുകംകൊണ്ട് പൊള്ളിച്ചു, തടിക്കഷ്ണം കൊണ്ട് തലക്കടിച്ചു

കുറ്റം സമ്മതിച്ച് കുട്ടിയുടെ അമ്മ

കൊച്ചിയില്‍ മാതാപിതാക്കളുടെ മര്‍ദ്ദനമേറ്റ് ഗുരുതരവസ്ഥയില്‍ ചികില്‍സയില്‍ കഴിയുന്ന മൂന്ന് വയസ്സുകാരന് ഏല്‍ക്കേണ്ടിവന്നത് ക്രൂരമായ പീഡനങ്ങള്‍. അനുസരക്കേട് കാണിണിച്ചതിന്റെ പേരിലാണ് അമ്മ കുട്ടിയെ മര്‍ദ്ദിച്ചത്. അമ്മയുടെ അറസ്റ്റ് പൊലീസ് ഉടന്‍ രേഖപ്പെടുത്തും.

കുട്ടി കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റെന്നായിരുന്നു ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ നല്‍കിയ വിവരം. എന്നാല്‍ മുറിവേറ്റ പാടുകള്‍ക്ക് പുറമെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിനെയും ചൈല്‍ഡ് ലൈനിലും വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്കേറ്റ പരിക്ക് അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ വെന്റിലേറ്റര്‍ ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഇതുസംബന്ധിച്ച അന്വേഷണം നടത്തിയപ്പോഴാണ് കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായെന്ന് പോലീസിന് ബോധ്യപ്പെട്ടത്. ചട്ടുകം കൊണ്ട് പൊള്ളിക്കുകയും തടികഷ്ണം കൊണ്ട് കുട്ടിയുടെ തലയ്ക്ക് ഇടിക്കുകയും ചെയ്തതായും പൊലീസ് പറയുന്നു. മര്‍ദ്ദിച്ചുവെന്ന കാര്യം കുട്ടിയുടെ അമ്മ പൊലീസിനോട് സമ്മതിച്ചു.

ആശുപത്രിയിലെത്തിച്ച് അല്‍പസമയത്തിനകം കുഞ്ഞിനെ ഇവിടെനിന്ന് മാറ്റണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, വെന്റിലേറ്ററിലുള്ള കുഞ്ഞിനെ മാറ്റാന്‍ ആശുപത്രി അധികൃതര്‍ അനുവദിച്ചില്ല. ഇതിനിടെയാണ് പെള്ളലേറ്റ പരിക്കുകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. കുട്ടിയുടെ പരിക്കും മാതാപിതാക്കളുടെ വിശദീകരണവും ഒത്തു പോകുന്നില്ലെന്ന് കണ്ട ആശുപത്രി അധികൃതര്‍ പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. മാതാപിതാക്കള്‍ പശ്ചിമബംഗാള്‍ സ്വദേശികളാണ്.
കുട്ടിയുടെ തലക്ക് ആഴത്തിലുള്ള പരിക്കേറ്റിട്ടുണ്ട്. തലയോട്ടിക്കും, തലച്ചോറിനും പരിക്കേറ്റിട്ടുണ്ട്. തലയോട്ടിയില്‍ പൊട്ടലും, ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുമായി ഇന്നലെയാണ് കുട്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. ഏലൂര്‍ പഴയ ആനവാതിലിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ സ്ത്രീയാണ് സ്വന്തം കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍